1

Bio-vision

Question 1

അമേരിക്കന്‍ സ്വാതന്ത്രസമരത്തോടനുബന്ധിച്ച്‌ അമേരിക്കന്‍ കോളനികളില്‍ ഉയർന്നു കേട്ട മുദ്രാവാക്യം എന്തായിരുന്നു?


- പ്രാതിനിധ്യമില്ലാതെ നികുതിയില്ല

Question 2

പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാകൃത്തിന്‌ രൂപം നല്‍കിയത്‌ ആരായിരുന്നു?


- ജെയിംസ്‌ ഓട്ടിസ്‌

Question 3

അമേരിക്കന്‍ കോളനികളില്‍ ബ്രിട്ടീഷ്‌ വ്യാപാരികള്‍ നടപ്പിലാക്കിയ വ്യാപാരനയം എന്ത്‌ പേരില്‍ അറിയപ്പെട്ടു


- മെര്‍ക്കന്റിലിസം

Question 4

മനുഷ്യന്‌ ചില മൗലികാവകാശങ്ങളുണ്ട്‌. അതിനെ ഹനിക്കാന്‍ ഒരു ഗവണ്മെന്റിനും അവകാശമില്ല. ഇത്‌ ആരുടെ പ്രസ്താവനയാണ്‌?


- ജോണ്‍ ലോക്ക്‌

Question 5

ഏതെങ്കിലും വിദേശശക്തിക്ക്‌ ഈ വന്‍കര ദീര്‍ഘകാലം കീഴടക്കി കഴിയണമെന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല" . ഇത്‌ ആരുടെ പ്രസ്താവനയാണ്‌?


- തോമസ്‌ പെയിന്‍

Question 6

ഒന്നാം കോണ്ടിനെന്റല്‍ സമ്മേളനം നടന്നത്‌ എവിടെവച്ചായിരുന്നു?


- ഫിലാഡല്‍ഫിയ

Question 7

കോമണ്‍സെന്‍സ്‌ ' എന്ന ലഖുലേഖ പ്രസിദ്ധീകരിച്ചത്‌ ആര്‌ ??


- തോമസ്‌ പെയിന്‍

Question 8

അമേരിക്കന്‍ കോണ്ടിനെന്റല്‍ സമ്മേളനം പ്രസിദ്ധമായ സ്വാതന്ത്ര പ്രഖ്യാപനം നടത്തിയത്‌ എന്ന്‌?


- 1776

Question 9

പതിമൂന്ന്‌ അമേരിക്കന്‍ കോളനികളുടെയും സ്വാതന്ത്യം ബ്രിട്ടന്‍ അംഗീകരിച്ച ഉടമ്പടി ഏതായിരുന്നു ?


- പാരീസ്‌ ഉടമ്പടി

Question 10

അമേരിക്കന്‍ ഭരണഘടന എഴുതി തയ്യാറാക്കിയത്‌ ആരുടെ നേതൃത്വത്തിലായിരുന്നു ?


- ജെയിംസ്‌ മാഡിസണ്‍