ഗാന്ധിജി ഇന്ത്യയിൽ പൊതുപ്രവർത്തനത്തിനു ആരംഭം കുറിച്ച സമരമേത് ?
ഗാന്ധിജി നികുതിനിഷേധവും സത്യാഗ്രഹവും സമരായുധങ്ങളായി ഉപയോഗിച്ച സമരമേത് ?
ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് സൈനിക മേധാവി ആരായിരുന്നു?
ഭീകരവാദപ്രവർത്തനങ്ങൾ തടയാനെന്ന പേരിൽ ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ നിയമമേത് ?
ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭമേത് ?
ഖിലാഫത് പ്രസ്ഥാനത്തിന്റെ നേതാക്കന്മാർ ആരെല്ലാമായിരുന്നു?
നിസഹകരണസമരം നിറുത്തിവക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം എന്തായിരുന്നു?
1929 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആര് ?
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനമേത് ?
കേരളത്തിലെ ഉപ്പുസമരത്തിന്റെ പ്രധാനകേന്ദ്രമേത് ?