Question 1

അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു ?


- ജോർജ് വാഷിങ്ടൺ

Question 2

ഫ്രാൻസിലെ പുരോഹിതന്മാർ കർഷകരിൽനിന്നും പിരിച്ചിരുന്ന നികുതി ഏതു പേരിൽ അറിയപ്പെട്ടു ?


- തിഥേ

Question 3

ഫ്രാൻസിലെ ഗവണ്മെന്റ് കർഷകരിൽനിന്നും പിരിച്ചിരുന്ന നികുതി ഏതു പേരിൽ അറിയപ്പെട്ടു ?


- തൈലേ

Question 4

ഫ്രാൻസിലെ ബുർബൻ ഭരണകാലത്തെ നിയമനിർമാണസഭ ഏതുപേരിൽ അറിയപ്പെട്ടു ?


- സ്റ്റേറ്റ് ജനറൽ

Question 5

ഫ്രാൻസിൽ ഉയർന്ന സാമൂഹികപദവിയും അവകാശങ്ങളും ആഡംബരജീവിതവും നയിച്ചത് ഏതു വിഭാഗങ്ങളായിരുന്നു ?


- ഒന്നാം എസ്റ്റേറ്റും രണ്ടാം എസ്റ്റേറ്റും

Question 6

ഫ്രാൻസിൽ ഏറ്റവും കൂടുതൽ ജനവിഭാഗങ്ങൾ ഏതു എസ്റ്റേറ്റിലായിരുന്നു ?


- മൂന്നാം എസ്റ്റേറ്റിൽ

Question 7

പുരോഹിതന്മാരെ പരിഹസിക്കുകയും , യുക്തി ചിന്ത , സമത്വം , മനുഷ്യസ്നേഹം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചിന്തകനാര് ?


- വോൾട്ടയർ

Question 8

*സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടേയും ചങ്ങലയിലാണ്* എന്ന പ്രസ്താവനയിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയതാര് ?


- റൂസ്സോ

Question 9

ഗവൺമെന്റിനെ നിയമനിർമാണം , കാര്യനിർവഹണം , നീതിന്യായ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചതാര് ?


- മൊണ്ടസ്ക്യു

Question 10

ഫ്രാൻസിലെ നിയമനിർമാണസഭയായ സ്റ്റേറ്റ് ജനറലിൽ മൂന്നാം എസ്റ്റേറ്റ് ഏതുപേരിലാണറിയപ്പെട്ടത് ?


- കോമൺസ്