Question 1

ലാഭം ലക്ഷ്യമാക്കി ഉൽപാദനവും വിതരണവും സ്വകാര്യവ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പദ് വ്യവസ്ഥ അറിയപ്പെട്ടിരുന്നത് ?


-മുതലാളിത്തം

Question 2

ഒരു രാജ്യം മറ്റൊരു രാജ്യത്തിനുമേൽ സ്ഥാപിക്കുന്ന രാഷ്ട്രീയ , സാമ്പത്തിക , സാംസ്കാരിക ആധിപത്യം അറിയപ്പെടുന്നത് ?


- സാമ്രാജ്യത്വം

Question 3

യൂറോപ്യൻ രാജ്യങ്ങൾ രാഷ്ട്രീയാധികാരവും സൈനികശേഷിയും ഉപയോഗിച്ച് കോളനികളിൽ സാമ്പത്തിക ചൂഷണം നടത്തിയ പ്രക്രിയ ?


- കോളനിവത്കരണം

Question 4

സ്വന്തം രാജ്യം മറ്റുള്ളവയേക്കാൾ ശ്രേഷ്ഠമാണെന്ന് കരുതുകയും സ്വന്തം രാജ്യം ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നത് ?


- തീവ്രദേശീയത

Question 5

കിഴക്കൻ യൂറോപ്പിലെ സെർബിയ , ബൾഗേറിയ , ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ സ്ലാവ് വംശജരെ ഏകീകരിക്കാൻ റഷ്യയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമേത് ?


- പാൻ സ്ലാവ് പ്രസ്ഥാനം

Question 6

മധ്യയൂറോപ്പിലും ബാൽക്കൻമേഖലയിലും സ്വാധീനമുറപ്പിക്കുന്നതിന് ട്യൂട്ടോണിക് വർഗക്കാരെ ഏകോപിപ്പിക്കുന്നതിനായി ജർമനിയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം ?


- പാൻ ജർമൻ പ്രസ്ഥാനം

Question 7

ഫ്രാന്സിന്റെ നേതൃത്വത്തിൽ തങ്ങളുടെ പക്കൽനിന്നും ജർമനി കൈവശപ്പെടുത്തിയ അൾസൈസ് ,ലൊറൈൻ പ്രദേശങ്ങൾ തിരികെ പിടിക്കുന്നതിനായി ആരംഭിച്ച പ്രസ്ഥാനമേത് ?


- പ്രതികാര പ്രസ്ഥാനം

Question 8

ഒന്നാംലോകയുദ്ധത്തിന്റെ പ്രധാന കേന്ദ്രം ?


- യൂറോപ്പ്

Question 9

ഒന്നാം ലോകയുദ്ധത്തിൽ വിജയിച്ച രാജ്യങ്ങൾ 1919 ിൽ പാരീസിൽ ജർമനിയുമായി ഒപ്പുവച്ച സന്ധി ?


- വേഴ്സായ് സന്ധി

Question 10

1929 ലെ ലോകസാമ്പത്തികമാന്ദ്യം ആവിർഭവിച്ചത്


- അമേരിക്കയിൽ