Question 1

പരസ്പരം ശത്രുത പുലർത്തിയ രണ്ടുചേരികൾ തമ്മിലുണ്ടായ ആശയപരമായ സംഘർഷങ്ങളും നയതന്ത്രയുദ്ധങ്ങളുമാണ് --- ?


- ശീതസമരം

Question 2

എവിടെ വച്ചു നടന്ന സമ്മേളനത്തിലാണ് ചേരിചേരാപ്രസ്ഥാനത്തിനു രൂപം നൽകാൻ തീരുമാനിച്ചത് ?


- 1955 ൽ ഇന്തോനേഷ്യയിലെ ബാന്ദൂങ്

Question 3

ചേരിചേരാ രാജ്യങ്ങളുടെ ആദ്യത്തെ സമ്മേളനം നടന്നതെവിടെ ?


- 1961 ബെൽഗ്രേഡ്

Question 4

ജൂതർക്ക് ഒരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ?


- സിയോണിസ്റ്റ് പ്രസ്ഥാനം

Question 5

പാലസ്തീന് സ്വന്തമായൊരു രാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമേത് ?


- പാലസ്തീൻ വിമോചന സംഘടന

Question 6

പാലസ്തീൻ വിമോചനസംഘടനയുടെ സ്ഥാപക പ്രസിഡന്റ് ?


- യാസർ അറഫാത്ത്

Question 7

1993 ൽ പാലസ്തീനെ സ്വതന്ത്രരാഷ്ട്രമാക്കാൻ ഇസ്രായേൽ അംഗീകാരം നൽകി ഒപ്പുവക്കപ്പെട്ട കരാർ ഏത് ?


- ഓസ്ലോകരാർ

Question 8

ഗോർബച്ചേവ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ സോവ്യേറ്റ് യൂണിയൻ തകർന്നത് ഏതു വർഷത്തിൽ ?


- 1991

Question 9

ബഹുരാഷ്ട്ര കമ്പനികൾ അവരുടെ താത്പര്യങ്ങൾക്കുവേണ്ടി വികസ്വരവും അവികസിതവുമായ രാജ്യങ്ങളുടെ സാമ്പത്തിക-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ഇടപെടാൻ തുടങ്ങിയതാണ് --- ?


- നവസാമ്രാജ്യത്വം

Question 10

ബബഹുരാഷ്ട്ര കമ്പനികളുടെ ഉൽപന്നങ്ങൾക്കും മൂലധനത്തിനും നിയന്ത്രണമില്ലാതെ കടന്നുവരാനായി ഇറക്കുമതിനിയമങ്ങളും നികുതികളും ഉദാരമാക്കിയതാണ് --- ?


- ആഗോളവത്കരണം