Question 1

കേന്ദ്ര സർവീസ്സിലേക്കും അഖിലേന്ത്യാ സർവീസ്സിലേക്കും ഉദ്യോഗസ്ഥരെ തെരെഞ്ഞെടുക്കുന്ന ഭരണഘടനാ സ്ഥാപനമേത് ?


- യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ

Question 2

സംസ്ഥാന സർവ്വീസിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന സ്ഥാപനമേത് ?


- സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ

Question 3

ഇന്ത്യയിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതാര് ?


- രാഷ്ട്രപതി

Question 4

ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ ഉപയോഗത്തെ --- എന്നു വിളിക്കുന്നു ?


- ഇ ഗവേണൻസ്

Question 5

എന്നാണ് വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നത് ?


- 2005

Question 6

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അഴിമതിയോ സ്വജനപക്ഷപാതമോ ധനദുർവിനിയോഗമോ ചുമതലകളിൽ വീഴ്ചയോ വരുത്തിയാൽ പരാതി നല്കാനുള്ള സംവിധാനമാണ് ?


- ഓംബുഡ്സ്മാൻ

Question 7

സർക്കാർ സേവനങ്ങൾ കൃത്യമായും ഉറപ്പായും ജനങ്ങൾക്ക് ലഭ്യമാക്കാൻ അവസരമൊരുക്കുന്ന നിയമമേത് ?


- സേവനാവകാശ നിയമം

Question 8

ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപംനൽകിയ സ്ഥാപനമേത് ?


- ലോക്പാൽ

Question 9

സംസ്ഥാന തലത്തിൽ അഴിമതി തടയുന്നതിനായിരൂപംനൽകിയ സ്ഥാപനമാണ് -- ?


- ലോകായുക്ത

Question 10

കേന്ദ്ര ഗവൺമെൻറ് ഓഫീസുകളുമായി ബന്ധപ്പെട്ട അഴിമതി തടയുന്നതിന് വേണ്ടി 1964 ൽ രൂപം കൊണ്ടിട്ടുള്ളസ്ഥാപനമാണ് -- ?


- സെൻട്രൽ വിജിലൻസ് കമ്മീഷൻ