Question 1

സർക്കാറിന്റെ ചെലവുകളെയാണ് --- എന്നുപറയുന്നത് ?


- പൊതുചെലവ്

Question 2

റോഡ് , പാലം , തുറമുഖം തുടങ്ങിയവ നിർമിക്കുക പുതിയ സംരംഭങ്ങളും , വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങുക മുതലായ പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ചെലവുകളാണ് --- ?


- വികസനച്ചെലവുകൾ

Question 3

ഏതുതരം ചെലവുകളെയാണ് വികസനേതര ചെലവുകളായി കണക്കാക്കുന്നത് ? ?


- യുദ്ധം ,പലിശ , പെൻഷൻ

Question 4

സർക്കാറിന്റെ ഒരു പ്രധാന വരുമാന സ്രോതസ്സേത് ?


- നികുതി

Question 5

ക്ഷേമപ്രവർത്തനങ്ങൾ ,വികസനപ്രവർത്തനങ്ങൾ എന്നിങ്ങനെ പൊതുതാത്പര്യത്തിനു വേണ്ടിയുള്ള ചെലവുകൾ വഹിക്കുന്നതിനായി ജനങ്ങൾ സർക്കാരിന് നിർബന്ധമായും നൽകേണ്ട പണമാണ് --- ?


- നികുതി

Question 6

ആരിലാണോ നികുതി ചുമത്തുന്നത് , അയാൾ തന്നെ നികുതി അടക്കുമ്പോൾ അതിനെ --- എന്നുപറയുന്നു ?


- പ്രത്യക്ഷനികുതി

Question 7

നികുതി ചുമത്തപ്പെടുന്നത് ഒരാളിലും നൽകുന്നത് മറ്റൊരാളും ആണെങ്കിൽ അതിനെ --- എന്നുപരയുന്നു ?


- പരോക്ഷനികുതി

Question 8

വ്യക്തികളുടെ വരുമാനത്തിന്മേൽ ചുമത്തുന്ന നികുതിയേത് ?


- വ്യക്തിഗത ആദായനികുതി

Question 9

നികുതിക്കുമേൽ ചുമത്തുന്ന അധികനികുതിയാണ് ?


- സർചാർജ്

Question 10

സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധികനികുതിയാണ് --- ?


- സെസ്സ്