Question 1

കേന്ദ്രഗവൺമെന്റും സംസ്ഥാനഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ 1 നിലവിൽവന്ന പരോക്ഷനികുതി സമ്പ്രദായമേത് ?


- ചരക്കുസേവന നികുതി - GST

Question 2

അന്തർസംസ്ഥാന ക്രയവിക്രയങ്ങളുടെ മേൽ ജി എസ് ടി ചുമത്തുന്നതും പിരിക്കുന്നതും --- ആണ് ?


- കേന്ദ്ര ഗവൺമെന്റാണ്

Question 3

സർക്കാർ വാങ്ങുന്ന വായ്പകളാണ് --- ? ?


- പൊതുകടം

Question 4

പൊതുവരുമാനം , പൊതുചെലവ് ,പൊതുകടം , എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന സാമ്പത്തികശാസ്ത്രശാഖയേത് ?


- പൊതുധനകാര്യം

Question 5

ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചെലവും വിശദമാക്കുന്ന ധനരേഖയാണ് ?


- ബജറ്റ്

Question 6

പൊതുവരുമാനം , പൊതുചെലവ് ,പൊതുകടം , എന്നിവയെ സംബന്ധിച്ച സർക്കാർ നയമാണ് --- ?


- ധനനയം

Question 7

പ്രത്യക്ഷ നികുതിക്ക് ഉദാഹരണമാണ്


- കോര്‍പറേറ്റ് നികുതി

Question 8

തദ്ദേശസ്വയംഭരണവകുപ്പ് ചുമത്തുന്ന നികുതിയാണ്


- തൊഴില്‍നികുതി

Question 9

നികുതിക്കുമേല്‍ ചുമത്തുന്ന അധിക നികുതിയാണ്:


-സര്‍ചാര്‍ജ്

Question 10

ജി.എസ്.ടി സമിതിയുടെ ചെയര്‍മാന്‍ ആരാണ്?


-കേന്ദ്രധനകാര്യമന്ത്രി