Question 1

ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ സംബന്ധിക്കുന്ന വിവരങ്ങൾ സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതിയാണ് --- ?


- വിദൂരസംവേദനം

Question 2

വിദൂരസംവേദനത്തിലൂടെ വിവരങ്ങൾ ശേഖരിക്കുന്ന ഉപകരണങ്ങളാണ് --- ?


- സംവേദകങ്ങൾ

Question 3

സൗരോർജത്തിന്റെ സഹായത്തോടെ നടക്കുന്ന വിദൂരസംവേദനമേത് ? ?


- പരോക്ഷവിദൂരസംവേദനം

Question 4

കൃത്രിമമായ പ്രകാശത്തിന്റെ അഥവാ ഊർജത്തിന്റെ സഹായത്തോടെ നടത്തുന്ന വിദൂരസംവേദനമേത് ?


- പ്രത്യക്ഷ വിദൂരസംവേദനം

Question 5

വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള കാമറയോ സ്കാനറുകളോ സ്ഥാപിച്ചിരിക്കുന്ന പ്രതലത്തെ --- എന്നുപറയുന്നു ?


- പ്ലാറ്റ്ഫോം

Question 6

ഭൂപ്രതലത്തിൽനിന്നോ അതിലെ ഉയർന്ന തലങ്ങളിൽനിന്നോ ഭൗമോപരിതലത്തിന്റെ ചിത്രങ്ങളെടുക്കുന്നതിനെയാണ് --- എന്നുപറയുന്നത് ?


- ഭൂതല ഛായാഗ്രഹണം

Question 7

ബലൂണുകളിലോ വിമാനങ്ങളിലോ ഉറപ്പിച്ചിട്ടുള്ള കാമറയുടെ സഹായത്താൽ ആകാശത്തുനിന്ന് ഭൂപ്രതലത്തിന്റെ ചിത്രങ്ങൾ തുടർച്ചയായി എടുക്കുന്ന പ്രക്രിയയാണ് --- ?


- ആകാശീയവിദൂരസംവേദനം

Question 8

തുടർച്ച നിലനിർത്തുന്നതിനും സ്റ്റീരിയോ സ്കോപ്പിന്റെ സഹായത്താൽ ത്രിമാനവീക്ഷണം ലഭിക്കുന്നതിനും വേണ്ടി ഓരോ ആകാശീയ ചിത്രത്തിലും തൊട്ടടുത്തുള്ള ചിത്രങ്ങളിലെ ഏകദേശം 60 ശതമാനം ഭാഗംകൂടി പകർത്തിയെടുക്കുന്നതാണ് --- ?


- ആകാശീയ ചിത്രങ്ങളിലെ ഓവർലാപ്