Question 1

ഒരു സെൻസറിന് തിരിച്ചറിയാൻ സാധിക്കുന്ന ഭൂതലത്തിലെ ഏറ്റവും ചെറിയ വസ്തുവിന്റെ വലിപ്പമണ്ആ സെൻസറിന്റെ --- എന്നുപറയുന്നത് ?


- സ്പേഷ്യൽ റെസല്യൂഷൻ

Question 2

വിദൂരസംവേദന സാങ്കേതികവിദ്യയുടേയും മറ്റു സർവെ മാർഗങ്ങളുടേയും സഹായത്തോടെ ശേഖരിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഭൂപടങ്ങൾ തയ്യാറാക്കുന്നതിനും ഭൂപടങ്ങളിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനും സോഫ്റ്റുവെയറുകൾ ഉപയോഗപ്പെടുത്തുന്ന പ്രക്രിയ --- എന്നറിയപ്പെടുന്നു ?


-ഭൂവിവരവ്യവസ്ഥ

Question 3

ഒരു പ്രദേശത്തിന്റെ ഭൂപടം തയ്യാറാക്കുമ്പോൾ അതിന്റെ അക്ഷാംശ-രേഖാംശ സ്ഥാനം കൂടി നൽകാറുണ്ട് ഈവിവരങ്ങളെ --- എന്നുവിളിക്കുന്നു ? ?


- സ്ഥാനീയവിവരങ്ങൾ

Question 4

റോഡ് , റെയിൽവെ , നദികൾ തുടങ്ങി ഭൂപടത്തിലെ രേഖീയസവിശേഷതകളെ വിശകലനവിധേയമാക്കുന്ന സങ്കേതമേത് ?


- ശൃംഖലാവിശകലനം

Question 5

ഒരു ബിന്ദുവിന് ചുറ്റുമായോ രേഖീയസവിശേഷതകൾക്ക് നിശ്ചിത ദൂരത്തിലോ നടത്താവുന്ന പ്രവർത്തനങ്ങളെ വിശകലനം ചെയ്യാനുപയോഗിക്കുന്ന സാങ്കേതമാണ് --- ?


- ആവൃത്തി വിശകലനം

Question 6

ഒരു പ്രദേശത്തിന്റെ ഭൗമോപരിതലസവിശേഷതകളുടെ പരസ്പരബന്ധത്തെക്കുറിച്ചും കാലാനുസൃതമായി അവയിലുണ്ടാകുന്ന മാറ്റത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഉപയോഗിക്കുന്ന വിശകലനസാധ്യതയേത് ?


- ഓവർലേ വിശകലനം

Question 7

ഭൗമോപരിതല വസ്തുക്കളുടെ അക്ഷാംശ രേഖാംശ സ്ഥാനം , ഉയരം ,സമയം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനമാണ് ?


- ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം

Question 8

ജി.പി.എസിനു പകരമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഉപഗ്രഹാധിഷ്ടിത ഗതിനിർണയ സംവിധാനമേത് ?


- ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം