Question 1

ദീർഘവൃത്താകൃതിയിലുള്ള സഞ്ചാര പഥത്തിലൂടെ ഭൂമി സൂര്യനെ വലം വക്കുന്നതാണ് ?


- പരിക്രമണം

Question 2

പരിക്രമണ വേളയിലുടനീളം ഭൂമി നിലനിർത്തുന്ന ചരിവ് അറിയപ്പെടുന്നത് ?


- അച്ചുതണ്ടിന്റെ സമാന്തരത

Question 3

ഉത്തരായന ദക്ഷിണായന രേഖകൾക്കിടയിലായി സൂര്യന് ആപേക്ഷികമായ സ്ഥാന മാറ്റമുണ്ടാകുന്നത് ? ?


- സൂര്യന്റെ അയനം

Question 4

സൂര്യന്റെ ആപേക്ഷികസ്ഥാനം ഭൂമധ്യരേഖക്ക് നേർമുകളിലാകുന്ന മാർച്ച് 21,സെപ്റ്റമ്പർ 23 എന്നീ ദിനങ്ങൾ അറിയപ്പെടുന്നത് ?


- സമരാത്രദിനങ്ങൾ

Question 5

സൂര്യന്റെ ആപേക്ഷികസ്ഥാനം ഉത്തരായന രേഖക്ക് നേർമുകളിൽ വരുന്ന ജൂൺ 21 അറിയപ്പെടുന്നത് ?


- ഗ്രീഷ്മ അയനാന്തദിനം

Question 6

ജൂൺ 21 ന് സൂര്യന്റെ ആപേക്ഷികസ്ഥാനം എവിടെയായിരിക്കും ?


- ഉത്തരായനരേഖക്ക് നേർമുകളിൽ

Question 7

ഡിസംബർ 22 ന് സൂര്യന്റെ ആപേക്ഷികസ്ഥാനം എവിടെയായിരിക്കും ?


- ദക്ഷിണായന രേഖക്ക് നേർമുകളിൽ

Question 8

പ്ലാവുകളിൽ ചക്കയുണ്ടാകുന്നത് ഏതുകാലത്തിന്റെ പ്രത്യേകതയാണ്?


-വസന്തകാലത്തിന്റെ