ഇന്ത്യയുടെ കേന്ദ്രബാങ്കേത് ? ഇതിന്റെ ആസ്ഥാനമെവിടെ ?
ഒരു രൂപയുടെ നോട്ടും അനുബന്ധ നാണയങ്ങളും അടിച്ചിറക്കുന്നത് ---?
പലിശ ലഭിക്കാത്ത നിക്ഷേപമേത് ?
താരതമ്യേന കൂടിയ പലിശ നിരക്കുള്ള നിക്ഷേപമേത് ?
സമ്പാദ്യനിക്ഷേപത്തേക്കാൾ കൂടിയ പലിശനിരക്കും എന്നാൽ സ്ഥിരനിക്ഷേപത്തേക്കാൾ പലിശനിരക്ക് കുറവുമായ നിക്ഷേപമേത് ?
ഈടുകൾ സ്വീകരിച്ച് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കുകൾ നൽകുന്ന വായ്പയാണ് --- ?
വാണിജ്യബാങ്കുകൾ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള തുകയേക്കാൾ കൂടുതൽ പണം പിൻവലിക്കാനുള്ള അവസരം നൽകുന്ന ഒരുതരം വായ്പയാണ് --- ?
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ വിലപിടിപ്പുളള വസ്തുവകകൾ [ സ്വർണം , സ്ഥലത്തിന്റെ ആധാരം മുതലായവ ] സൂക്ഷിക്കുന്നതിന് ബാങ്കുകൾ നൽകുന്ന സൗകര്യമാണ് --- ?
അക്കൗണ്ട് ഇല്ലെങ്കിലും പണം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് അയക്കാൻ ബാങ്കുകൾ ഒരുക്കുന്ന സൗകര്യമേത് ?
ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും സ്വന്തം അക്കൗണ്ടിലേക്കോ മറ്റൊരാളുടെ അക്കൗണ്ടിലേക്കോ പണമയക്കുന്നതിന് ബാങ്ക് നൽകുന്ന സേവനമാണ് ---?