Question 1

ഗ്രീനിച്ച് രേഖയുടെ മറ്റൊരു പേര് ?


- പ്രൈം മെറീഡിയൻ

Question 2

ഏത് രേഖയെ അടിസ്ഥാനപ്പെടുത്തിയാണ് ലോകസമയം നിർണ്ണയിക്കപ്പെടുന്നത് ?


- ഗ്രീനിച്ച് രേഖയെ

Question 3

ഭൂമി ഒരു ഭ്രമണം പൂർത്തിയാക്കാൻ എത്രമണിക്കൂർ എടുക്കും ? ?


- 24 മണിക്കൂർ

Question 4

ഓരോ രാജ്യത്തിന്റെയും മധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശത്തിലെ പ്രാദേശിക സമയം അറിയപ്പെടുന്നത് ?


- മാനകസമയം

Question 5

രാജ്യത്തിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശം ഏതുപേരിലാണ് അറിയപ്പെടുന്നത് ?


- മാനകരേഖാംശം

Question 6

ഇന്ത്യയുടെ ഏകദേശം മധ്യത്തിലൂടെ കടന്നുപോകുന്ന (82.5) ഡിഗ്രി പൂർവ്വരേഖാംശം അറിയപ്പെടുന്നത് ?


- ഇന്ത്യയുടെ മാനകരേഖാംശം

Question 7

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തിൽ നിന്ന് എത്ര മണിക്കൂർ വ്യത്യാസപ്പെട്ടിരിക്കുന്നു ?


- 5.30 മണിക്കൂർ

Question 8

180 ഡിഗ്രി രേഖാംശരേഖ അറിയപ്പെടുന്നത് ?


- അന്താരാഷ്ട്ര ദിനാംഗരേഖ