Question 1

ഭൗമോപരിതലത്തിൽ സ്വതന്ത്രമായി ചലിക്കുന്ന വസ്തുക്കൾക്ക് ഭ്രമണം നിമിത്തം ഉത്തരാർദ്ധഗോളത്തിൽ സഞ്ചാരദിശക്ക് വലത്തോട്ടും ദക്ഷിണാർദ്ധഗോളത്തിൽ സഞ്ചാരദിശയ്ക്ക് ഇടത്തോട്ടും വ്യതിചലനമുണ്ടാകുന്നതിനു കാരണമായബലമേത് ?


- കോറിയോലിസ് ബലം

Question 2

കോറിയോലിസ് ബലത്തിന്റെ പ്രഭാവത്തിൽ ഉത്തരാർദ്ധഗോളത്തിൽ കാറ്റുകൾ സഞ്ചാരദിശയ്ക്ക് വലതുവശത്തേക്കും ദക്ഷിണാർദ്ധഗോളത്തിൽ സഞ്ചാരദിശയ്ക്ക് ഇടതുവശത്തേക്കും വ്യതിചലിക്കുമെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?


- അഡ്മിറൽ ഫെറൽ

Question 3

രാജസ്ഥാനിലെ മരുഭൂമിയിൽനിന്നും ഉത്തരേന്ത്യൻ സമതലങ്ങളിലേക്കു വീശുന്ന ഉഷ്ണകാറ്റേത് ?


- ലൂ

Question 4

ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശികവാതങ്ങളേതു പേരിലാണ് അറിയപ്പെടുന്നത് ?


-മാംഗോഷവേഴ്സ്

Question 5

ഇരു അർദ്ധഗോളങ്ങളിൽനിന്നും വീശിയെത്തുന്ന വാണിജ്യവാതങ്ങൾ സംഗമിക്കുന്ന മേഖല എന്തു പേരിലാണ് അറിയപ്പെടുന്നത് ?


- ഇന്റർട്രോപ്പിക്കൽ കൺവർജന്സ്

Question 6

ദക്ഷിണാർദ്ധഗോളത്തിൽ പശ്ചിമവാദങ്ങളുടെ ശക്തി ഉത്തരാർദ്ധഗോളത്തിലേതിനേക്കാൾ വളരെ കൂടുതലാണ് . എന്തുകൊണ്ട് ?


ഏറിയഭാഗവും സമുദ്രമായതുകൊണ്ട്

Question 7

പകൽസമയം കര പെട്ടെന്ന് ചൂടുപിടിക്കുന്നതിന്റെ ഫലമായി കരയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ ന്യൂനമർദം രൂപം കൊള്ളുകയും കടലിൽനിന്നും തീരത്തേക്ക് കാറ്റു വീശുകയും ചെയ്യുന്ന കാറ്റ്


- കടൽക്കാറ്റ്

Question 8

ബ്രസീലിൽ നിന്നും ദക്ഷിണാഫ്രിക്കയിലെത്താൻ ഗാമയെ സഹായിച്ചത് ഏത് കാറ്റുകളായിരുന്നു


- പശ്ചിമവാതങ്ങൾ