Question 1

ഉൽപാദനരംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന അധ്വാനഷേഷിയുള്ള ജനങ്ങളാണ് --- ?


- മാനവവിഭവം

Question 2

വിദ്യാഭ്യാസം , ആരോഗ്യപരിപാലനം , പരിശീലനം എന്നിവയിലൂടെ മനുഷ്യന്റെ കഴിവുകൾ വികസിപ്പിക്കുന്നതിനെ --- എന്നുപറയുന്നു ?


- മാനവവിഭവശേഷി വികസനം .

Question 3

ഒരു നിശ്ചിത സമയത്ത് ഒരു രാജ്യത്ത് താമസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണത്തെയാണ് ആ രാജ്യത്തെ --- എന്നുപറയുന്നത് ?


- ജനസംഖ്യാവലുപ്പം

Question 4

ജനസംഖ്യ , അതിന്റെ എണ്ണത്തിൽ വരുന്ന മാറ്റം , ഘടനാപരമായ സവിശേഷതകൾ തുടങ്ങിയവ വിശകലനം ചെയ്യുന്ന സാമൂഹ്യശാസ്ത്രശാഖയേത്?


- ജനസംഖ്യാശാസ്ത്രം

Question 5

ഇന്ത്യയിൽ സെൻസസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനമേത് ?


പോപ്പുലേഷൻ രജിസ്ട്രാർ ജനറൽ & സെൻസസ് കമ്മീഷണർ ഓഫീസ്

Question 6

ഒരു ചതുരശ്രകിലോമീറ്റർ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ എണ്ണമാണ് --- ?


- ജനസാന്ദ്രത

Question 7

ലോകജനസംഖ്യാ ദിനമേത് ?


- ജൂലൈ 11

Question 8

ഒരു പ്രദേശത്തെ ജനസംഖ്യയിൽ നിശ്ചിത കാലയളവിലുണ്ടാകുന്ന വർദ്ധനവാണ് --- ?


- ജനസംഖ്യാ വളർച്ച