Question 1

ഒരു പ്രദേശത്തു നിന്നും ജനങ്ങൾ മറ്റൊരു പ്രദേശത്തേക്കു താമസം മാറ്റുന്നതാണ് --- ?


- കുടിയേറ്റം

Question 2

6വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനവും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യപരിപാലനം ലക്ഷ്യമാക്കിയ പദ്ധതി ?


- സംയോജിത ശിശുവികസന സേവന പരിപാടി

Question 3

സാർവത്രിക പ്രാഥമികവിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയേത് ?


- സർവശിക്ഷാ അഭിയാൻ

Question 4

സെക്കന്ററി വിദ്യാഭ്യാസലഭ്യത ഉറപ്പുവരുത്താനായി ലക്ഷ്യമിട്ട പദ്ധതിയേത് ?


- രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ

Question 5

ഉന്നത വിദ്യാഭ്യാസലഭ്യത വർദ്ധിപ്പിക്കുക , ഉന്നതവിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളോടെയുള്ള പദ്ധതി ?


- രാഷ്ട്രീയ ഉച്ചതൽ ശിക്ഷാ അഭിയാൻ

Question 6

ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം പാസ്സാക്കിയ വർഷം ?


-2009

Question 7

തൊഴിൽ നൈപുണി നേടിയ ജനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി നിർമാണം , ടൂറിസ്സം , ബാങ്കിങ് , എൻജിനിയറിങ് തുടങ്ങിയ മേഖലകളിൽ വിദഗ്ധപരിശീലനം നൽകിവരുന്ന സ്ഥാപനമേത് ?


- നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്രേഷൻ

Question 8

യുവജനങ്ങളുടെ തൊഴിൽ നൈപുണി മെച്ചപ്പെടുത്തുകയും തൊഴിൽവൈദഗ്ധ്യം നേടിയവരുടെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്ന പദ്ധതിയേത് ?


- നാഷണൽ സ്കിൽ ഡവലപ്മെന്റ് ആന്റ് മോണിറ്ററി റിവാർഡ് സ്കീം