Question 1

പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ എല്ലാ ഭൗമോപരിതലസവിശേഷത്തകളെയും വളരെ വിശദമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ?


- ധരാതലീയ ഭൂപടങ്ങൾ .

Question 2

ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങൾ നിർമിക്കുന്ന സ്ഥാപനമേത് ?


- സർവെ ഓഫ് ഇന്ത്യ

Question 3

ഒരേ വലുപ്പത്തിലും ആകൃതിയിലുമുള്ള ആകെ ഷീറ്റുകളിലായാണ് ലോകത്തിലെ മുഴുവൻ വൻകരകളുടേയും ധരാതലീയ ഭൂപടങ്ങൾ നിർമിച്ചിട്ടുള്ളത്?


- 2222ഷീറ്റുകളിൽ

Question 4

ധരാതലീയ ഭൂപടത്തിലെ ഷീറ്റുകൾ ഓരോന്നും 1:1000000 എന്ന തോതിലാണ് നിർമ്മിച്ചിരിക്കുന്നത് . ഇവ ........ എന്നറിയപ്പെടുന്നു


-മില്യൻ ഷീറ്റുകൾ

Question 5

നാല് അക്ഷാംശവും നാല് രേഖാംശവും വ്യാപ്തിയായി ഉൾക്കൊള്ളുന്ന മില്യൻ ഷീറ്റുകൾക്ക് 1 മുതൽ --- വരെയാണ് സൂചക നമ്പറുകൾ നൽകിയിരിക്കുന്നത് ?


- 1 മുതൽ 105 വരെ

Question 6

സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളാണ് --- ?


- കോണ്ടൂർ രേഖകൾ

Question 7

ദുർഘടമായ പ്രദേശങ്ങളുടെ ഉയരം ഭൂസർവെയിലൂടെ കണ്ടെത്താൻ കഴിയാതെ വരുമ്പോൾ ആ പ്രദേശത്തിന്റെ ഉയരം ഭൂപടങ്ങളിൽ തുടർച്ചയില്ലാത്ത രേഖകളാൽ ചിത്രീകരിക്കുന്നതാണ് --- ?


- ഫോം ലൈനുകൾ

Question 8

ഒരു പ്രത്യേക സ്ഥാനത്തിന്റെ ഉയരം കാണിക്കുന്നതിനുവേണ്ടി ഭൂപടങ്ങളിൽ കറുത്ത ബിന്ദുവിനോട് ചേർന്ന് ഉയരത്തെ സൂചിപ്പിക്കുന്ന സംഖ്യ രേഖപ്പെടുത്തുന്നതിനെയാണ് --- എന്നുപറയുന്നത് ?


- സ്പോട്ട് ഹൈറ്റ്

Question 9

വിവിധഭൂപടങ്ങള്‍ ചേര്‍ത്ത് ആദ്യമായി അറ്റ്‌ലസ് തയാറാക്കിയതാര്?


- എബ്രഹാം ഓര്‍ട്ടേലിയസ്

Question 10

ഭൂപടം നിര്‍മ്മിക്കുമ്പോള്‍ കൃഷിയിടങ്ങള്‍ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന അംഗീകൃതനിറം ഏത്


- മഞ്ഞ