“പുസ്തകങ്ങളിലെന്തൊക്കെയുണ്ട്? പുസ്തകങ്ങളില്‍ വിജ്ഞാനമുണ്ട്, പുസ്തകങ്ങളില്‍ ആനന്ദമുണ്ട്, പുസ്തകങ്ങളില്‍ വിസ്മയമുണ്ട്'. ആരുടെ കവിതയില്‍നിന്നാണ് ഈ വരികള്‍?
ഹിരോഷിമ സമാധാന സ്മാരക ഉദ്യാനത്തില്‍ അണുബോംബ് വികിരണമേറ്റു മരിച്ച ഒരു പെണ്‍കുട്ടിയുടെ ശില്‍പമുണ്ട്. എന്താണ് ആ പെണ്‍കുട്ടിയുടെ പേര്‍?
ഒരു തീപ്പെട്ടിയുടെ പുറംഭാഗത്ത് എത്ര ചതുരങ്ങളുണ്ട്?
“ജയജയ കോമള കേരള ധരണീ' എന്ന് തുടങ്ങുന്ന കവിത എഴുതിയത് ആര് ?
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?
ബ്രിട്ടനിലെ വ്യവസായി ജോസഫ് സിറിള്‍ ബിംഫാര്‍ഡ് തന്റെ കമ്പനിയില്‍ രൂപകല്‍പനചെയ്ത എസ്‌കവേറ്റര്‍ ഡിഗ്ഗര്‍ വാഹനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
ചിത്രങ്ങളുടെയും രൂപങ്ങളുടെയും കഷണങ്ങള്‍ ക്രമത്തില്‍ അടുക്കിവെച്ച് രൂപങ്ങളോ ചിത്രങ്ങളോ വാക്കുകളോ രൂപീകരിക്കുന്ന കളി ഏത് പേരില്‍ അറിയപ്പെടുന്നു
The Race Of my Life ആരുടെ ആത്മകഥയാണ്?
അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സംഘടിത സമരം കേരളത്തിലായിരുന്നു. സമരത്തിന്റെ പേര്‍?
വൈക്കം സത്യഗ്രഹം എത്ര ദിവസം നീണ്ടു നിന്നു