1

Bio-vision

Question 1

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം തീക്ഷ്ണമായത്‌ 1942 മുതലാണ്‌. ആവര്‍ഷം ആഗസ്ത്‌ എട്ടിന്‌ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയം അറിയപ്പെട്ടത്‌


- കിറ്റ്‌ ഇന്ത്യ

Question 2

കേരള കലാമണ്ഡലം സ്ഥാപിച്ചത്‌ മലയാളത്തിലെ മഹാകവിയാണ്‌. ആര്?


- വള്ളത്തോള്‍

Question 3

ഒരു ടിന്‍ പകുതി നിറച്ച്‌ തൂക്കിയപ്പോള്‍ ആറ്‌ കിലോയും 200 ഗ്രാമുമുണ്ട്‌. പെട്ടി മുഴുവന്‍ നിറച്ചു തൂക്കിയപ്പോള്‍ 11 കിലോ. ടിന്നിന്റെ ഭാരം എത്ര?


- 700

Question 4

ചാന്ദ്രയാന്‍ --2 ന്റെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ലാന്‍ഡറിന്റെ പേരെന്ത്‌?


- വിക്രം

Question 5

ആമസോണ്‍ കാടുകളില്‍ ഭൂരിഭാഗവും ഏത്‌ രാജ്യത്താണ്‌ ?


- ബ്രസീല്‍

Question 6

വിത്ത്‌ മുളയ്ക്കുമ്പോള്‍ ആദ്യം പുറത്തു വരുന്നത്‌ സസ്യത്തിന്റെ ഏതു ഭാഗമാണ്‌


- വേര്‌

Question 7

2019-ല്‍ പുരുഷ ലോകകപ്പ്‌ ക്രിക്കറ്റ്‌ കിരീടം നേടിയ രാജ്യം ഏത്‌?


- ഇംഗ്ലണ്ട്‌ - ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി

Question 8

സ്വാതന്ത്ര്യ സമര കാലത്ത്‌ ബിഹാറിലെ കര്‍ഷകര്‍ തങ്ങളുടെ ഭൂമിയുടെ കുറേഭാഗത്ത്‌ നിര്‍ബന്ധമായും നീലം കൃഷി ചെയ്യുണമെന്നും അത്‌ വെള്ളക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക്‌ അവര്‍ക്ക്‌ നല്‍കണമെന്നുള്ള വ്യവസ്ഥയുടെ പേര്‌?


- തീന്‍ കഠിയ.

Question 9

1947ല്‍ സ്വാതന്ത്ര്യം ലഭിച്ചശേഷം 500 ലേറെ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യുണിയന്റെ ഭാഗമായി. ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ വിസമ്മതിച്ച കശ്മീരിലെ നാട്ടുരാജാവ്‌ ആരാണ്‌?


- ഹരിസിങ്.

Question 10

പി വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യനായത്‌ ഏത്‌ രാജ്യത്തില്‍ നടന്ന മത്സരത്തിലാണ്‌?


- സ്വിറ്റ്സര്‍ലന്റ്