ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഏര്‍പ്പെടുത്തിയത് ഏത് സംസ്ഥാനത്താണ്?
കണ്ണിലെ ഏറ്റവും കൂടുതല്‍ കാഴ്ചശക്തിയുള്ള ഭാഗം ഏത്?
കാളിദാസന്റെയും, സൂര്‍ദാസിന്റെയും, വ്യാസന്റെയും, വാത്മീകിയുടെയും, ടാഗോറിന്റെയും പേരില്‍ ഗര്‍ത്തങ്ങള്‍ ഉള്ളത് ഏത് ഗ്രഹത്തിലാണ്?
അയ്യപ്പപണിക്കര്‍,എ അയ്യപ്പന്‍, സച്ചിദാനന്ദന്‍, ആനന്ദ് ഇവരില്‍ ഒരാള്‍ കവിയെന്ന നിലയിലല്ല അറിയപ്പെടുന്നത്. ആര്?
ഇന്ത്യയിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
കേരളത്തില്‍ ഉപ്പുസത്യഗഹ ജാഥ ആരംഭിച്ചത് കോഴിക്കോടുനിന്നാണ്. 1930 ഏപ്രില്‍ 13ന് എവിടെ വെച്ചാണ് ഉപ്പുനിയമം ലംഘിച്ച് ഉപ്പുണ്ടാക്കിയത്?
അട്ടപ്പാടി ഏത് ജില്ലയിലാണ്
നാസികള്‍ ജൂതരോടു ചെയ്തതുതന്നെ ജൂതര്‍ പലസ്തീന്‍ ജനതയോടു ചെയ്യുന്നതു കാണുന്നതാണ് തന്റെ ഏറ്റവും വലിയ ദുഃഖമെന്നു പറഞ്ഞ മഹാന്‍ ?
അമേരിക്കയുടെ യുദ്ധക്കൊതിക്ക് ചുട്ടമറുപടി കൊടുത്ത ഒരു കൊച്ചുരാജ്യമുണ്ട് 1955 മുതല്‍ 1973 വരെ നടന്ന യുദ്ധത്തില്‍ അമേരിക്കക്ക് അടിയറവ് പറയേണ്ടിവന്നു, രാജ്യമേത് ?
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന പുസ്തകം എഴുതിയതാര്