Question 1

കൂടിവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും കുട്ടികളെ ചൂഷണം ചെയ്യുന്നതിനുമെതിരെ ബോധവത്കരണം നടത്തുന്നതിനും സംരക്ഷണം നൽകുന്നതിനുമായി ആരംഭിക്കുന്ന പദ്ധതി


- കൂട്ട്

Question 2

ഇന്ത്യയിൽ ആദ്യമായി ബയോഫ്യൂവൽ നയം നടപ്പിലാക്കിയ സംസ്ഥാനമേത്


- രാജസ്ഥാൻ

Question 3

അശരണരായ വിദ്യാർഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന മമ്മൂട്ടിയുടെ നേത്യത്വത്തിലുള്ള പദ്ധതി ?


-വിദ്യാമൃതം

Question 4

കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പാൻഡിങ് ആശുപത്രി എവിടെയാണ് സ്ഥാപിക്കുന്നത്


- കോഴിക്കോട്

Question 5

2024- ലെ വനിതാ ടി20 ലോകകപ്പിന്റെ വേദി


- ബംഗ്ലാദേശ്

Question 6

2026- ലെ വനിതാ ടി20 ലോകകപ്പിന്റെ വേദി


- ഇംഗ്ലണ്ട്

Question 7

എഴുത്തച്ഛൻ മലയാള സാഹിത്യ കേന്ദ്രം ഏർപ്പെടുത്തിയ എഴുത്തച്ഛൻ സാഹിതി സ്മൃതി പുരസ്കാരത്തിനർഹനായ വ്യക്തി


- കെ. ജയകുമാർ

Question 8

ബഹറിനിലെ ആദ്യ ഗോൾഡൻ വിസ ലഭിച്ച വ്യക്തി


- എം എ യുസഫലി

Question 9

ഏതു സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ ആണ് ആഴ്ചയിലൊരിക്കൽ പരമ്പരാഗത വസ്ത്രം ധരിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ അനുവദിച്ചത്


- അരുണാചൽ പ്രദേശ്

Question 10

2022- ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ്


- ചെൽസി