Question 1

പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് വേദി


- കണ്ണൂർ

Question 2

രാജ്യത്തു എവിടെ നിന്നും സ്വന്തം നിയോജക മണ്ഡലത്തിൽ വോട്ട് വിനിയോഗിക്കാൻ നിലവിൽ വരുന്ന സംവിധാനം


- റിമോട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ

Question 3

12 വയസ്സിന് താഴെയുള്ള കുട്ടികളിലെ വളർച്ചാ വൈകല്യങ്ങൾ തുടക്കത്തിലേ കണ്ടെത്തി ആയുർവേദ ചികിത്സാ വിധികളിലൂടെ പരിഹരിക്കുന്നത് ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതി ?


- സ്നേഹധാര

Question 4

ഐക്യരാഷ്ട്രസഭ ചെറു ധാന്യവർഷമായി (Year of Millets) ആചരിക്കുന്ന വർഷം


- 2023

Question 5

കുറ്റ കൃത്യത്തിന് ഇരയായവർക്കും മുൻ തടവുകാർക്കും നൈപുണ്യ പരിശീലനം നൽകുന്ന കേരള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി


-മിത്രം

Question 6

തദ്ദേശീയ കായികയിനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കിഴിൽ ആരംഭിക്കുന്ന പദ്ധതി


-ഭാരതീയ ഗെയിംസ്

Question 7

UN ജൈവ വൈവിധ്യ സമ്മേളനം ആതിഥേയത്വം വഹിച്ച രാജ്യം ഏത്


- കാനഡ

Question 8

ശാസ്ത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കൈരളി പുരസ്കാരം ലഭിച്ചത്


- സലിം യൂസഫ്

Question 9

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ നിയമിക്കപ്പെട്ട ആദ്യ വനിതാ ഓഫീസർ


- ക്യാപ്റ്റൻ ശിവ ചൗഹാൻ

Question 10

ആദ്യത്തെ പൂർണ്ണ ഡിജിറ്റൽ ബാങ്കിങ് സംസ്ഥാനം


- കേരളം