Question 1

ഗൂഗിളിന്റെ ആൻഡ്രോയിഡിനും, ആപ്പിളിന്റെ ഐ.ഒ.എസിനും ബദലായി ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റം?


- ഭരോസ് (Bharos)

Question 2

2023- ൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവന പുരസ്കാരം നേടിയത്


-പയ്യന്നൂർ കുഞ്ഞിരാമൻ

Question 3

സംരംഭകരുടെ പരാതികൾ 30 ദിവസത്തിനകം പരിഹരിക്കാൻ ഓൺലൈൻ പരാതി പരിഹാര സംവിധാനം നിലവിൽ കൊണ്ടുവന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?


- കേരളം

Question 4

മുഗൾ ഗാർഡൻ' എന്ന പേരിൽ പ്രശസ്തമായ രാഷ്ട്രപതിഭവനിലെ പൂന്തോട്ടങ്ങളുടെ പുതിയ പേര്


- അമൃത് ഉദ്യാന

Question 5

ഭൂകമ്പം തകർത്ത തുർക്കിയിൽ സഹായവുമായി പോയ ഇന്ത്യൻ വ്യോമസേനയുടെ രക്ഷാദൗത്യത്തിന്റെ പേര്


- ഓപ്പറേഷൻ ദോസ്ത്

Question 6

ദൈവനിന്ദാപരമായ ഉള്ളടക്കമാരോപിച്ച് ഏർപ്പെടുത്തിയ വിലക്ക് സർക്കാർ പിൻവലിച്ചതോടെ ഏതുരാജ്യത്താണ് വിക്കിപീഡിയ സേവനങ്ങൾ വീണ്ടും കിട്ടിത്തുടങ്ങിയത്


- പാകിസ്താൻ

Question 7

ഉപയോക്താവിന്റെ ചോദ്യങ്ങൾക്ക് സന്ദേശങ്ങളിലൂടെ ഉത്തരം നൽകി തരംഗമായ ചാറ്റ്ബോട്ട് ചാറ്റ് ജി.പി.ടി.യെ നേരിടാൻ ഗൂഗിൾ പുതുതായി പുറത്തിറക്കുന്ന ചാറ്റ്ബോട്ട്


- ബാർഡ്

Question 8

ലോക ശ്രവണ ദിനത്തിൽ WHO- യുടെ പോസ്റ്ററിൽ ഇടം നേടിയ മലയാളി


- റിസ്വാന

Question 9

വൈഷ്ണവം സാഹിത്യപുരസ്കാര ജേതാവ്


- സി.രാധാകൃഷ്ണൻ

Question 10

RBI 3.06 കോടി രൂപ പിഴ ചുമത്തിയ ആഗോള കമ്പനി


- ആമസോൺ പേ