Question 1

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പുസ്തകം-


- തെളിവാനം വരയ്ക്കുന്നവർ

Question 2

രാജ്യത്ത് ആദ്യമായി വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള കരടു നിയമം തയ്യാറാക്കിയ സംസ്ഥാനം-


- കേരളം

Question 3

സംസ്ഥാനങ്ങളിൽ നീതി ആയോഗിന് സമാനമായി നിലവിൽ വരുന്ന സംവിധാനം-


- സ്റ്റേറ്റ് സപ്പോർട്ട് മിഷൻ

Question 4

ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ രാത്രി ലാൻഡിങ് നടത്തിയ ആദ്യ യുദ്ധ വിമാനം-


- മിഗ് 29 കെ

Question 5

വാട്സ് ആപ്പിന് ബദലായി, മലയാളിയായ ഡിനു ജോർജ് കോശി വികസിപ്പിച്ച പ്രൈവറ്റ് മെസ്സ്ജിങ് പ്ലാറ്റ്ഫോം-


- ഇൻബോക്സ്

Question 6

മെർകോം ഇന്ത്യ റിപ്പോർട്ട് പ്രകാരം പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുന്നതിൽ രാജ്യത്ത് ഒന്നാമതുള്ള സംസ്ഥാനം-


- കേരളം

Question 7

2023 ജൂണിൽ ട്രെയിനപകടം നടന്ന ബാലസാർ ഏത് സംസ്ഥാനത്താണ്-


- ഒഡീഷ

Question 8

അടുത്തിടെ പാലക്കാട് തൃപ്പാളൂരിൽ നിന്നും കണ്ടെത്തിയ അസൂയ-തൃപ്പാളൂരെൻസ് (Ascea Thrippalurence) ഏത് ജീവി വിഭാഗത്തിൽപ്പെടുന്നു-


- ചിലന്തി

Question 9

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കിയ കെ-ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്തത് എന്ന്-


-2023 ജൂൺ 5 (ഉദ്ഘാടനം- പിണറായി വിജയൻ)

Question 10

കുറഞ്ഞ ചെലവിൽ, പൈപ്പ് ലൈൻ വഴി പ്രകൃതി വാതകം വീടുകളിൽ എത്തിക്കുന്ന പദ്ധതി-


- സിറ്റി ഗ്യാസ് പദ്ധതി