Question 1

വിളർച്ച മുക്ത കേരളത്തിനായുളള വിവ കേരള ക്യാമ്പയിന് കീഴിൽ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത്-


- മൈലേപ്ര (പത്തനംതിട്ട)

Question 2

രണ്ട് തവണ അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി-


- നരേന്ദ്ര മോദി

Question 3

ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറക്കുന്ന ചിത്രം-


- എമർജൻസി

Question 4

കുട്ടികളുടെ ഹാജർ നില, പഠന പുരോഗതി തുടങ്ങിയവ ഓൺലൈനായി അറിയാനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനുമായി കൈറ്റ് തയ്യാറാക്കിയ ആപ്ലിക്കേഷൻ-


- സമ്പൂർണ്ണ പ്ലസ്

Question 5

ഓണത്തിന് വിഷരഹിതമായ പച്ചക്കറികൾ വീട്ടുവളപ്പിൽ നിന്നു തന്നെ ലഭ്യമാക്കാൻ ഉദ്ദേശിച്ച് കേരള കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി-


- ഓണത്തിന് ഒരു മുറം

Question 6

കേരള സ്റ്റാർട്ടപ്പ് മിഷന്റെ, ആദ്യ വിദേശ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി കേന്ദ്രം ആരംഭിക്കുന്നത്


- ദുബായ്

Question 7

സംസ്ഥാനത്ത് നാവികസേനയുടെ ഉപകേന്ദ്രം നിലവിൽ വരുന്നത്-


- തിരുവനന്തപുരം (മുട്ടത്തറ)

Question 8

സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ സ്വീപ് ഐക്കൺ ഓഫ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്-


- ഗോപിനാഥ് മുതുകാട്

Question 9

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബിരുദ വിദ്യാർത്ഥിനികൾക്കും വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ വീതം നൽകുവാൻ തീരുമാനിച്ച് സംസ്ഥാനം-


- തമിഴ്നാട്

Question 10

. പ്രൈമറി സ്കൂൾ വിദ്യാർത്ഥികളുടെ സമഗ്ര കായിക പരിപോഷണത്തിനും കായിക സാക്ഷരത ഉറപ്പു വരുത്തുന്നതിനുമായി എസ്.സി.ഇ.ആർ.ടി ആരംഭിച്ച പദ്ധതി-


- ഹെൽത്തി കിഡ്സ്