Question 1

ദീർഘദൂരയാത്രകൾക്കായി ഇന്ത്യൻ റെയിൽവേ ആരംഭിക്കുന്ന നോൺ എ.സി. ട്രെയിൻ സർവ്വീസ്-


- വന്ദേ സാധാരൺ

Question 2

കേരളത്തിൽ GST ട്രൈബ്യൂണൽ നിലവിൽ വരുന്ന സ്ഥലങ്ങൾ-


- തിരുവനന്തപുരം, കൊച്ചി

Question 3

2023 ജൂലൈ 14- ന് വിക്ഷേപിക്കാൻ ഒരുങ്ങുന്ന ചന്ദ്രയാൻ 3- ന്റെ വിക്ഷേപണ വാഹനം-


- LVM-3

Question 4

കാലവർഷ സമയത്ത് 1000 മില്ലി മീറ്ററിലധികം മഴ രേഖപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ ജില്ല-


- കാസർകോട് (1023 MM)

Question 5

പി. എം. കിസാൻ പദ്ധതിയിലെ കർഷകർക്ക് വീട്ടിലിരുന്നു കൊണ്ട് കെ.വൈ.സി. പൂർത്തിയാക്കാൻ സാധിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ-


- PM KISAN GOI

Question 6

2023 നവംബർ ഒന്നുമുതൽ തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന പുതിയ സംവിധാനം-


- K smart

Question 7

ഒരു സഹകരണ സ്ഥാപനം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സൈനിക സ്കൂൾ നിലവിൽ വരുന്ന സംസ്ഥാനം-


- ഗുജറാത്ത്

Question 8

ഗ്രാമതലത്തിൽ സ്ത്രീകളുടെ പരാതികൾ തീർപ്പാക്കുവാനും സ്ത്രീ ശാക്തീകരണത്തിനും കോടതികൾ സ്ഥാപിക്കുന്ന കേന്ദ്രസർക്കാർ സംവിധാനം-


- നാരീ അദാലത്ത്

Question 9

യു. എസ്. നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ പ്രഡിക്ഷന്റെ കണക്കു പ്രകാരം ആഗോളതലത്തിൽ ചൂടേറിയ ദിനം-


-2023 ജൂലൈ 03

Question 10

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ 2021-22 അധ്യയന വർഷത്തെ സ്കൂൾ വിദ്യാഭ്യാസ പ്രകടന നിലവാര സൂചിക പ്രകാരം കേരളത്തിന്റെ സ്ഥാനമെത്ര-


- ഏഴാം സ്ഥാനം