Question 1

സംസ്ഥാനത്ത് കാർഷികോൽപന്നങ്ങളുടെ രാജ്യാന്തര വിപണിയും കർഷകർക്കു മികച്ച വരുമാനവും ലക്ഷ്യമിട്ട് നിലവിൽ വരുന്ന സ്ഥാപനം-


- കാബ്കോ

Question 2

2023- ലെ ലോക പോലീസ് ഗെയിംസിൽ 10 സ്വർണമെഡലുകൾ നേടിയ മലയാളി-


-സജൻ പ്രകാശ്

Question 3

മെറ്റ അടുത്തിടെ പുറത്തിറക്കിയ സംഗീതമുണ്ടാക്കാൻ ആരെയും പ്രാപ്തമാക്കുന്ന ഓപ്പൺ സോഴ്സ് സംഗീത നിർമാണ എഐ ടൂൾ-


- ഓഡിയോ ക്രാഫ്റ്റ് എഐ

Question 4

ഏറ്റവും വേഗത്തിൽ 10 കോടി ഉപഭോക്താക്കളെ ലഭിച്ച ആപ്പുകളിൽ ഒന്നാമത് എത്തിയത്-


- ത്രെഡ്സ് (5 ദിവസം കൊണ്ട്)

Question 5

2023 ആഗസ്റ്റിൽ ആംഗ്യഭാഷയെ ഔദ്യോഗിക ഭാഷയാക്കാൻ തീരുമാനിച്ച രാജ്യം-


- ദക്ഷിണാഫ്രിക്ക

Question 6

2023- ൽ ജപ്പാൻ, തായ്വാൻ എന്നിവിടങ്ങളിൽ വിശിയടിച്ച ചുഴലിക്കാറ്റ്-


- Khanun

Question 7

തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളും ഉപയോഗ ശൂന്യമായ സ്ഥലങ്ങളും പുനരുജ്ജീവിപ്പിക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി-


- പുനർജനി

Question 8

പ്രതിരോധ വാക്സിൻ നൽകാൻ വിട്ടു പോയ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും വാക്സിൻ നൽകുന്നതിനുള്ള പദ്ധതി-


- മിഷൻ ഇന്ദ്ര ധനുഷ് തീവ്രയജ്ഞം 5.0

Question 9

സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനായി വിജിലൻസ് നടത്തിയ പരിശോധന-


- ഓപ്പറേഷൻ ഇ-സേവ

Question 10

സ്കൂൾ പാഠ്യപദ്ധതിയിലെ 'ലിംഗസമത്വം' ഒഴിവാക്കി പകരം ഉൾപ്പെടുത്തിയ വാക്ക്-


- 'ലിംഗനീതി