Question 1

കേരളത്തിൽ നിന്ന് വിദേശത്ത് പോകുന്നവർക്ക് രണ്ടുലക്ഷം രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി-


- ശുഭയാത്ര

Question 2

ചന്ദ്രയാൻ 3 പേടകത്തിൽ നിന്ന് ഐ.എസ്.ആർ.ഒ- ക്ക് ലഭിച്ച ആദ്യ സന്ദേശം-


-ഞാൻ ചന്ദ്രന്റെ ഗുരുത്വാകർഷണം അനുഭവിക്കുന്നു

Question 3

പൂർണമായും സ്വകാര്യ കമ്പനിക്കു വേണ്ടി രാജ്യത്താദ്യമായി പ്രവർത്തിക്കാനാരംഭിച്ച ഐ.എസ്.ആർ.ഒ നിർമ്മിച്ച ഉപഗ്രഹം-


- ജി-സാറ്റ് 24

Question 4

ഏക വ്യക്തി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ ആദ്യ നിയമസഭ-


- കേരള നിയമസഭ

Question 5

ആരുടെ സ്മരണാർത്ഥം പുറത്തിറക്കിയ പുസ്തകമാണ് 'മെമ്മറീസ് നെവർ ഡൈ’-


- എ. പി. ജെ. അബ്ദുൾ കലാം

Question 6

കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിൽ മുന്നിലുള്ള സംസ്ഥാനം-


- മഹാരാഷ്ട്ര

Question 7

എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായുള്ള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ പദ്ധതി-


- ഉന്നതി

Question 8

2023 ഓഗസ്റ്റിൽ പാതാള തവളയെ (പന്നിമൂക്കൻ തവള) കണ്ടെത്തിയ കേരളത്തിലെ പ്രദേശം-


- ആനക്കുളം (മാങ്കുളം, ഇടുക്കി)

Question 9

വർധിച്ചു വരുന്ന സൈബർ - മാൽവെയർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയുന്ന തദ്ദേശീയ നിർമിതമായ സോഫ്റ്റ്വെയർ-


- മായ

Question 10

കേരളത്തിലെ ആദ്യ സമ്പൂർണ ഇൻഷുറൻസ് ഗ്രാമപഞ്ചായത്ത്-


- ചക്കിട്ടപ്പാറ (കോഴിക്കോട്)