Question 1

എയർ ഇന്ത്യയുടെ പുതിയ ലോഗോയുടെ പേര്-


- വിസ്ത

Question 2

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള' എന്നതിനു പകരം ‘കേരളം' ആക്കി മാറ്റണമെന്ന ആവശ്യമുന്നയിച്ച് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്-


-പിണറായി വിജയൻ

Question 3

2023 ഓഗസ്റ്റിൽ സസ്യഭുക്കുകളായ ദിനോസറുകളുടെ ഏറ്റവും പഴക്കം ചെന്ന ഫോസിലുകൾ കണ്ടെത്തിയത്-


- ജയ്സാൽമീർ (രാജസ്ഥാൻ)

Question 4

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഏതൊക്കെ ജില്ലകളിലാണ് സോളാർ പാർക്കുകൾ സ്ഥാപിക്കുന്നത്-


- ആലപ്പുഴ, കാസർകോട്

Question 5

അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ കേരളത്ത അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ടൂറിസം പ്രചാരണപരിപാടി-


-കേരള ബ്ലോഗ് എക്സ്പ്രസ്

Question 6

സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലും ഡ്രൈവിങ് സ്കൂളുകളിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്ക് നൽകിയ പേര്-


- ഓപ്പറേഷൻ സ്റ്റെപ്പിനി

Question 7

2023- ൽ സ്വകാര്യ സർവകലാശാല ബിൽ അവതരിപ്പിക്കാനൊരുങ്ങുന്ന സംസ്ഥാനം-


- കേരളം

Question 8

ഇന്ത്യൻ പീനൽ കോഡിന് (IPC) നൽകിയിരിക്കുന്ന പുതിയ പേര്-


- ഭാരതീയ ന്യായ സംഹിത

Question 9

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഹോളിഡേ ഹെയ്സ്റ്റ് എന്ന വാട്സാപ്പ് ഗെയിം സംഘടിപ്പിച്ചത് ഏത് സംസ്ഥാനത്തിന്റെ ടൂറിസം വകുപ്പാണ്-


- കേരളം

Question 10

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്-


- 2023 ജൂലൈ