Question 1

കേരളത്തെ അതിന്റെ സമസ്ത നേട്ടങ്ങളോടെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവം-


- കേരളീയം 2023 (നവംബർ 1- മുതൽ 7- വരെ)

Question 2

ഇന്ത്യയിലെ 50 റെയിൽവേ സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ജൻ ഔഷധി മരുന്ന് വിതരണ കേന്ദ്രങ്ങൾ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമാകുന്ന കേരളത്തിലെ റെയിൽവേ സ്റ്റേഷൻ-


-പാലക്കാട്

Question 3

2024 ജനുവരിയിൽ നടക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദി-


- കൊല്ലം

Question 4

കേരളത്തിൽ ഏറ്റവും നീളം കൂടിയ ആകാശ നടപ്പാത നിലവിൽ വന്ന ജില്ല-


- തൃശ്ശൂർ

Question 5

സംസ്ഥാനത്തെ ആദ്യത്തെ വനം മ്യൂസിയം നിലവിൽ വരുന്നത്-


-കുളത്തുപ്പുഴ

Question 6

ലുലു ഗ്രൂപ്പിന്റെ മേൽനോട്ടത്തിൽ കേരളത്തിൽ സമുദ്രോല്പന്ന കയറ്റുമതി കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്-


- അരൂർ

Question 7

ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ക്യാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിക്കുന്നത്-


- വാഗമൺ

Question 8

കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തിയത്-


- പിണറായി വിജയൻ (2640 ദിവസം)

Question 9

വെള്ളപ്പൊക്ക ദുരന്ത വിവരങ്ങൾ തത്സമയം ജനങ്ങളിലെത്തിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്ലിക്കേഷൻ-


- ഫ്ളഡ് വാച്ച്

Question 10

മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിൽ പന്നിയുടെ വൃക്ക വച്ചുപിടിപ്പിക്കുന്ന പരീക്ഷണം നടത്തി വിജയിച്ച രാജ്യം-


-അമേരിക്ക