Question 1

നമ്പൂതിരിസമുദായത്തിലെ നവോത്ഥാന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടിയ വനിത 2023 ജൂലായ് ആറിന് അന്തരിച്ചു. പേര്-


- ദേവകി നിലയങ്ങോട്

Question 2

ഇന്ത്യയിൽ ആദ്യമായി മുഴുവൻ സർക്കാർ പ്രൈമറി സ്കൂളുകളിലും പ്രഭാതഭക്ഷണം സൗജന്യമാക്കിയ സംസ്ഥാനം-


- തമിഴ്നാട്

Question 3

2023 ഓഗസ്റ്റിൽ അന്തരിച്ച പ്രമുഖ എഴുത്തുകാരിയും കിളിമാനൂർ കൊട്ടാരത്തിലെ മുതിർന്ന അംഗവുമായ വ്യക്തി-


- വിശാഖം തിരുനാൾ സേതുഭായി തമ്പുരാട്ടി

Question 4

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യത്തിന്റെ ലാൻഡിംഗ് സൈറ്റിന് നൽകിയ പേര്-


- ശിവശക്തി

Question 5

പശ്ചിമഘട്ടം : ഒരു പ്രണയകഥ' എന്ന ആത്മകഥ എഴുതിയത്-


- മാധവ് ഗാഡ്ഗിൽ

Question 6

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ISRO സ്പേസ് ആപ്ലിക്കേഷൻ സെന്റർ വികസിപ്പിച്ച സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സംവിധാനം-


- നബ്മിത്ര

Question 7

പൂർണമായും എഥനോളിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ കാർ പുറത്തിറക്കിയ രാജ്യം-


- ഇന്ത്യ

Question 8

ഏറ്റവും ശുചിത്വമുള്ള ജില്ലയെ ആദരിക്കുന്നതിന് മോഡി അവാർഡ് ഏർപ്പെടുത്തിയ സംസ്ഥാനം-


- അസം

Question 9

കുടുംബനാഥരായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി ആരംഭിച്ച സംസ്ഥാനം-


- കർണാടക

Question 10

ഏത് രാജ്യത്തിന്റെ ചാന്ദ്രദൗത്യമാണ് Smart Lander for Investigating Moon (SLIM)-


- ജപ്പാൻ