Question 1

മനുഷ്യ പരിണാമത്തിലെ പുതിയ കണ്ണിയാകാൻ ഇടയുള്ള 3 ലക്ഷം വർഷം പഴക്കമുള്ള ഫോസിൽ കണ്ടെത്തിയ രാജ്യം-


- ചൈന

Question 2

രാജ്യത്തെ ഏക മദർഷിപ്പ് പോർട്ടായ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക നാമം-


- Vizhinjam International Seaport Thiruvananthapuram

Question 3

ഇസ്റോയുടെ (ISRO) പുതിയ ബഹിരാകാശ തുറമുഖം നിർമിക്കുന്നതെവിടെ-


- കുലശേഖരപട്ടണം (തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ)

Question 4

കേരളത്തിലെ ആദ്യത്തെ ഫോറസ്റ്റ് റേഞ്ചർ പരിശീലന കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ്-


- അരിപ്പ (തിരുവനന്തപുരം)

Question 5

2023 സെപ്റ്റംബറിൽ രാജ്യത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഗ്രാമമായി കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് തിരഞ്ഞെടുത്തത്-

- കിരീടേശ്വരി, പശ്ചിമബംഗാൾ

Question 6

കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനും ഗവേണിങ് കൗൺസിൽ ചെയർമാനുമായ മലയാളി താരം-


- സുരേഷ് ഗോപി

Question 7

കുസാറ്റ് ഗവേഷകർ തമിഴ്നാട്ടിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം സൂക്ഷ്മ ജലക്കരടി-


- ബാറ്റിലിപ്പസ് കലാമി

Question 8

കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ മോഡലിൽ ബാംബൂ ഫാം നിലവിൽ വരുന്നത്-


- അങ്കമാലി

Question 9

ജൈവ വൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഘട്ടം പൂർത്തീകരിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ല-


- ആലപ്പുഴ

Question 10

വായ്പ തിരിച്ചടവ് കാര്യക്ഷമമാക്കാൻ ഉപയോക്താക്കളുടെ അടുത്തേക്ക് ചോക്ലേറ്റുമായി എത്താൻ പദ്ധതിയിടുന്ന പൊതു മേഖലാ ബാങ്ക്- -


- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ