Question 1

2023 ഒക്ടോബറിൽ പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ വയനാടൻ തീക്കറുപ്പൻ (എപ്പിനെമിസ് വയനാടെൻസിസ്) ഏത് ജീവിയുടെ പുതിയ ഇനമാണ്-


- തുമ്പി

Question 2

നിർദ്ധനരായ കിടപ്പുരോഗികൾ ആയ ഭിന്നശേഷി കുട്ടികൾക്കായി നെയ്യാറ്റിൻകരയിൽ തയ്യാറാകുന്ന സവിശേഷമായ ഭിന്നശേഷി സൗഹൃദ പഠനമുറി-


- സ്പെയ്സ് പദ്ധതി

Question 3

2024- ൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന ചൈനയുടെ ചാന്ദ്ര ദൗത്യം-


- ചാങ് 6

Question 4

കൊച്ചി കായലിൽ സർവ്വീസ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സൗരോർജ വിനോദ സഞ്ചാര ബോട്ട്-


- ഇന്ദ്ര

Question 5

കേരളത്തിൽ പുതിയ ഐടി പാർക്കുകൾ നിലവിൽ വരുന്ന ജില്ലകൾ-


- കൊല്ലം, കണ്ണൂർ

Question 6

2023 നവംബർ 1 മുതൽ സംസ്ഥാനത്തെ അതി ദാരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് കെ.എസ്.ർടിസിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര അനുവദിച്ച സംസ്ഥാനം-


- കേരളം

Question 7

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ചും അവർ പോകുന്ന ബോട്ടുകളെയും വള്ളങ്ങളെയും തിരിച്ചറിയുന്നതിനുമായി സംസ്ഥാന ഫിഷറീസ് നടപ്പാക്കുന്ന സുരക്ഷാസംവിധാനം-


-ഫിഷർമെൻ പഞ്ചിങ്

Question 8

2023- ൽ രജത ജൂബിലി ആഘോഷിക്കുന്ന ഇന്ത്യൻ തുറമുഖം-


- മുന്ദ്ര തുറമുഖം

Question 9

2023 ഒക്ടോബറിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ച ജില്ല- -


- തിരുവനന്തപുരം

Question 10

ഭക്ഷ്യ സുരക്ഷ മികവിനുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ ഈറ്റ് റൈറ്റ് കാമ്പസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന കേരളത്തിലെ ആദ്യ ജയിൽ-


- കാക്കനാട് ജയിൽ