Question 1

ലോക ഹോമിയോപ്പതി ദിനം വർഷം തോറും ഏത് തീയതിയിലാണ് ആഘോഷിക്കുന്നത്


- 10 ഏപ്രിൽ

Question 2

ലോകാരോഗ്യ സംഘടനയുടെ 2024 ലെ ഗ്ലോബൽ ഹെപ്പറ്റൈറ്റിസ് റിപ്പോർട്ട് അനുസരിച്ച് , 2022 ൽ ഹെപ്പറ്റൈറ്റിസ് ബി -യിലും സി-യിലും ഇന്ത്യയുടെ റാങ്ക് എത്ര


- രണ്ടാമത്

Question 3

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കമ്മീഷണർ ആയി യു.കെ യിൽ നിന്ന് ആരാണ് ചുമതലയേൽക്കുന്നത്


- ലിൻഡി കാമറൂൺ

Question 4

ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ ശാഖയുള്ള ഏക സ്വകാര്യമേഖലാ ബാങ്ക് ഏതാണ്


- എച്ച്.ഡി.എഫ്.സി ബാങ്ക്

Question 5

അടുത്തിടെ ടാലി വാലി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ അപൂർവ്വ ഇനം ചിത്രശലഭം


- നെപ്റ്റിസ് ഫിലിറ

Question 6

ലോക അത്ലറ്റിക്സ് പ്രകാരം, പാരീസ് ഒളിംപിക്സിൽ സ്വർണ്ണ മെഡൽ ജേതാവിന് എന്ത് സമ്മാനത്തുക ലഭിക്കും


- 50,000 ഡോളർ സമ്മാനത്തുക

Question 7

ലോകത്തിലെ ഏറ്റവും വലിയ മണൽ ദ്വീപായ ഫ്രേസർ ദ്വീപ് ഏത് രാജ്യത്താണ്


- ഓസ്ട്രേലിയ

Question 8

ലോക സൈബർ കുറ്റകൃത്യ സൂചികയിൽ ഇന്ത്യയുടെ റാങ്ക് എത്ര


- പത്താം റാങ്ക്

Question 9

2024 ലെ പാരീസ് ഒളിംപിക്സിനുള്ള ഇന്ത്യയുടെ ഷെഫ് ഡി മിഷൻ സ്ഥാനം രാജി വെച്ച ഇന്ത്യൻ ബോക്‌സിംഗ് താരം


- മേരികോം

Question 10

ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടിയുള്ള ഫ്‌ളീറ്റ് സപ്പോർട്ട് ഷിപ്പുകളുടെ ആദ്യത്തെ ഉരുക്ക് മുറിക്കൽ ചടങ്ങ് നടന്നത് എവിടെയാണ്


- ഹിന്ദുസ്ഥാൻ ഷിപ്യാർഡ് ലിമിറ്റഡ്, വിശാഖപട്ടണം