BIO_VISION
1. ഇറാത്തോസ്തനിസിന്റെ അരിപ്പ (Sieve ofErathosthanise) ഏത് സംഖ്യകൾ കണ്ടുപിടിക്കുന്ന മാർഗമാണ്?

Check Answer

അഭാജ്യ സംഖ്യകൾ
2. പ്രാചീന ഭാരതത്തിലെ ഗണിതശാസ്ത്രത്തെക്കുറിച്ച് ഒരു ധാരണ നല്കുന്നതാണ് ബക്ഷാലി കൈയെഴുത്തുപ്രതി. ഇതിന് ഈ നാമം ലഭ്യമായത് എങ്ങനെ

Check Answer

അത് കണ്ടെത്തിയ ഗ്രാമത്തിന്റെ പേരിൽ നിന്ന്.
3. ബീജഗണിതത്തിന് ആൽജിബ്ര എന്ന പേരു വന്നത് ഒരു അറബി കൃതിയെ ആധാരമാക്കിയാണ്. ഏതാണാ കൃതി

Check Answer

അൽ കിതാബ് അൽ-മുഖ്തസർ ഫീ ഹിസാബ് അൽ ജബ്‌ർ വൽ മുഖാബല
4. ഏത് അംശബന്ധമാണ് കണ്ണിനു കുളിർമ നല്കുന്നത്

Check Answer

ഗോൾഡൻ റേഷ്യോ(കനകാനുപാതം)
5. ഏതുവർഷമാണ് റിൻഡ് പാപ്പിറസ് എന്ന അതിപുരാതന ഗണിതശാസ്ത്ര പ്രാമാണികരേഖ കണ്ടെത്തിയത്?

Check Answer

1858ൽ
6. ലാറ്റിനം ജൂബിലി വർഷം എത്രാമത്തെ വർഷത്തെ സൂചിപ്പിക്കുന്നു.

Check Answer

75
7. അനന്തതാ ശാസ്ത്രത്തിന് ആരാണ് രൂപം നല്കിയത്?

Check Answer

ജോർജ് കാൻറർ
8. ഒരേഒരു സംഖ്യ ഇംഗ്ലീഷിൽ അതിലെ അക്ഷരങ്ങളുടെ എണ്ണം സംഖ്യയുടെ വിലയോട് തുല്യമാണ്.ഏതാണ് ആ സംഖ്യ?

Check Answer

4 (Four)
9.പുരാതന ബാബിലോണിയക്കാർ കളിമൺ ഫലകങ്ങളിൽ സംഖ്യകളെ പ്രതിനിധീകരിക്കുന്നതിന് ഉപയോഗിച്ചിരുന്ന സംഖ്യാസമ്പ്രദായം?

Check Answer

60 ആധാരമായ സംഖ്യാസമ്പ്രദായം
10. 0, 1 എന്നീ രണ്ടക്കങ്ങൾ മാത്രം ഉപയോഗിക്കുന്നസംഖ്യാ സമ്പ്രദായം ഏത്?

Check Answer

Binary system