Read the Passage and Answer the Questions
പണ്ട് ഒരു പട്ടണത്തിൽ ഒരു അത്യാഗ്രഹിയും
അസൂയക്കാരനും ഉണ്ടായിരുന്നു. രണ്ടു പേരും
നല്ലവരല്ല. ഒരുത്തന് എത്ര കിട്ടിയാലും മതിവരില്ല.
മറ്റവന് മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയയും.
ആദ്യത്തവൻ ധനത്തിനു വേണ്ടി കാട്ടിൽ ചെന്നു
തപസ്സു ചെയ്യാനുറച്ചു. മണത്തറിഞ്ഞ് അസൂയക്കാ
രനും പിന്നാലെ പോയി. രണ്ടു പേരുടേയും തപസ്സ്
ഘോരമായിരുന്നു. ഈശ്വരൻ പ്രസാദിച്ചു. പ്രത്യക്ഷ
പ്പെട്ടു. വരം കൊടുക്കാൻ തുനിഞ്ഞു. പക്ഷേ ഒരു
നിശ്ചയമുണ്ട്. ആദ്യം ചോദിക്കുന്നവന്റെ ഇരട്ടി
രണ്ടാമനു കിട്ടും. അസൂയക്കാരന് ഒരു യുക്തി
തോന്നി. അത്യാഗ്രഹിയെ പറ്റിക്കാൻ നല്ല തഞ്ചം
അവൻ വരം ചോദിച്ചു. ദൈവമേ എന്റെ ഒരു കണ്ണു
പൊട്ടണെ പറയേണ്ട താമസം അത്യാഗ്രഹിയുടെ
രണ്ടു കണ്ണും പൊട്ടിപ്പോയി.
Show More