Read the Passage and Answer the Questions
മരങ്ങൾക്ക് മൃഗങ്ങളെ പോലെ സഞ്ചരിക്കാൻ
കഴിയില്ല. സ്വന്തം വേരുപയോഗിച്ച് അവ മണ്ണിൽ ഉറച്ചു
നിൽക്കുന്നു. വേരുകൾ മണ്ണിൽ നിന്ന്
വെള്ളവും ആഹാരവും മറ്റു ഭാഗങ്ങൾക്കു വേണ്ടി
വലിച്ചെടുക്കുന്നു. ഡാലിയയുടേയും കാരറ്റിന്റെയും
വേരുകളിൽ ആഹാരം സംഭരിച്ചു വയ്ക്കുന്നു.
ചെടിയുടെ തണ്ട് ചെടിയെ നേരെ നിൽക്കാൻ
സഹായിക്കുകയും സൂര്യപ്രകാശം കിട്ടാൻ സഹാ
യിക്കുകയും ചെയ്യുന്നു. തണ്ടുകളാണ് ആഹാരം
വഹിച്ചുകൊണ്ട് എല്ലായിടവും എത്തിക്കുന്നത്.
വേരുകളിൽ നിന്ന് അവ ആഹാരം എല്ലായിടവും
എത്തിക്കുന്നു. ഇലകൾ വായുവും സൂര്യപ്രകാശ
വും ഉപയോഗിച്ച് ചെടിക്കുവേണ്ട ആഹാരം പാകം
ചെയ്യുന്നു. ശ്വസന നാളികളിലൂടെ ഇലകൾ ജലം
പുറത്തേക്ക് വിടുന്നു. ശ്വസനനാളികളിലൂടെ ഇല
കൾ ശ്വസിക്കുന്നു. പൂക്കൾ പുതിയ മരങ്ങൾ ഉൽപ്പാ
ദിപ്പിക്കാൻ വേണ്ട വിത്തുകൾ ഉണ്ടാക്കുന്നു.
Show More