ഒരു വീട്ടിലെ പൂച്ച ധാരാളം എലികളെ കൊന്നിരു
ന്നു. ഒരു വൈകുന്നേരം എലികളിൽ പ്രായം ചെന്ന
എലി മറ്റെലികളോട് പൂച്ചക്കെതിരെ എന്തു ചെയ്യ
ണമെന്ന് തീരുമാനിക്കാൻ വേണ്ടി തന്റെ മാളത്തിൽ
ആ രാത്രി കൂടുവാൻ പറഞ്ഞു. എല്ലാ എലികളും
വന്നു. എല്ലാവരും ഈ പ്രശ്നത്തെ പറ്റി സംസാരി
ച്ചുവെങ്കിലും ആർക്കും എന്തു ചെയ്യണമെന്ന്
അറിഞ്ഞുകൂടായിരുന്നു. ചെറുപ്പക്കാരനായ
ഒരെലി പറഞ്ഞു. നമുക്കൊരു മണി പൂച്ചക്കു
കെട്ടാം. അപ്പോൾ പൂച്ച വരുമ്പോൾ മണി ശബ്ദം
കേൾക്കുകയും നമുക്ക് ഓടി ഒളിക്കുകയും
ചെയ്യാം. അങ്ങനെയായാൽ ഇനി പൂച്ചക്ക് ഒരെലിയെ
പ്പോലും പിടിക്കാൻ കിട്ടില്ല. വയസ്സനെലി ചോദിച്ചു
പൂച്ചക്കാരു മണി കെട്ടും ഒരു എലിയും ഉത്തരം
പറഞ്ഞില്ല. വയസ്സനെലി കുറേ സമയം കൂടി കാത്തു
ആരും ഉത്തരം പറഞ്ഞില്ല.
അപ്പോൾ വയസ്സനെലി പറഞ്ഞു. അഭിപ്രായം
പറയാൻ എളുപ്പമാണ്. എന്നാൽ അവ പ്രാവർത്തിക
മാക്കാൻ ബുദ്ധിമുട്ടാണ്.