Read the Passage and Answer the Questions
എനിക്ക് ഏകദേശം ആറു വയസ്സു പ്രായമുണ്ടാ
യിരുന്നു. ഒരിക്കൽ ഞാൻ മനോഹരമായ ഒരു ചിത്രം
ഒരു പുസ്തകത്തിൽ കാണുകയുണ്ടായി. അതൊരു
ഘോരവനത്തിന്റെ ചിത്രമായിരുന്നു. ആ കാടിനെ
പ്പറ്റി ചിന്തിച്ച് ഞാനൊരു മൃഗത്തിന്റെ ചിത്രം വരച്ചു.
അത് ചില മുതിർന്നവരെ കാണിച്ചിട്ട് ഞാൻ ചോദിച്ചു.
“നിങ്ങൾ ഇതിനെ കണ്ട് ഭയന്നുപോയോ?” എന്നാൽ
അവരെന്നോടു ചോദിച്ചു. "ഭയമോ? എന്തിനാണ്
ഒരാൾ ഒരു തൊപ്പി കണ്ടിട്ട് ഭയപ്പെടുന്നത്
എന്റെ ചിത്രം ഒരു തൊപ്പിയുടേതായിരുന്നില്ല.
എന്നെ സംബന്ധിച്ചിടത്തോളം അതൊരു ആനയു
ടേതായിരുന്നു. പക്ഷേ, മുതിർന്നവർക്ക് അത് മന
സ്സിലാക്കാൻ കഴിഞ്ഞില്ല. ആ മുതിർന്ന ആളുകളിൽ
ഒരാൾ എന്നെ ഉപദേശിക്കുകയും ചെയ്തു. ചിത്ര
രചന മതിയാകൂ. അതിനുപകരം നീ ഭൂമിശാസ്ത്ര
ത്തിലോ, ഗണിതശാസ്ത്രത്തിലോ, വ്യാകരണത്തി
ലോ ശ്രദ്ധിക്കൂ. അതുകൊണ്ട് ഞാൻ ചിത്രരചന
ഉപേക്ഷിച്ചു. അതിനാൽ ഒരു മഹാനായ ചിത്രകാര
നാകാൻ എനിക്കു കഴിഞ്ഞില്ല.
Show More