അതൊരു പൗർണ്ണമി രാത്രിയായിരുന്നു.
തെളിഞ്ഞ ചന്ദ്രപ്രകാശം വഴിയിൽ നിറഞ്ഞു കവി
ഞ്ഞിരുന്നു. ഞാൻ സാവധാനം നടന്നുകൊണ്ടിരുന്നു. പെട്ടെന്ന് ഒരു ചൂളം വിളിയുടെ ശബ്ദം കേട്ടു.
ആദ്യം ഞാൻ കരുതിയത് അത് എന്ന പോലെ
ഒരു സന്ധ്യാസവാരിക്കാരനായിരിക്കുമെന്നാണ്. ആ
ശബ്ദം ഉച്ചത്തിലുള്ളതും സന്തോഷപ്രദവും ആയി
രുന്നു. പെട്ടെന്ന് സൈക്കിളിൽ ഒരാൺകുട്ടി വളരെ
വേഗത്തിൽ എന്നെ കടന്നുപോയി. എനിക്ക് അവന്റെ
മുഖം കാണാൻ കഴിഞ്ഞില്ല. കുറച്ചു നിമിഷത്തിനകം
അവൻ തിരിച്ചു വന്നു. ഈ സമയം അവൻ എന്നിൽ
നിന്നും കുറച്ചടി അകലെയായി നിന്ന് എന്നെ നോക്കി
പുഞ്ചിരിച്ചു. പതിന്നാലു വയസ്സുള്ള മെലിഞ്ഞ ഒരു
കുട്ടിയായിട്ട് എനിക്ക് തോന്നി. അവൻ സ്കൂൾ
ബ്ളസിയറും (നിറമുള്ള ഡ്രസ്സ് )ഒരു തൊപ്പിയും.
സ്കാർഫും ധരിച്ചിരുന്നു. അവന്റെ കണ്ണുകൾ
പ്രകാശമുള്ളതും നിലാവുപോലെ കുളിർമയുള്ള
തും ആയിരുന്നു. നിന്റെ സൈക്കിളിന് ബെല്ലില്ലേ
ഞാൻ ചോദിച്ചു. അവൻ ഒന്നും പറഞ്ഞില്ല.
ഞാൻ എന്റെ കൈ നീട്ടി. എന്നാൽ അവൻ സ്വീകരി
ചില്ല. ഉടൻ തന്നെ അവൻ വേഗത്തിൽ കടന്നുപോയി.
അടുത്ത ദിവസം തന്നെ ആ കുട്ടി ഒരു പ്രേതമാ
യിരുന്നു എന്ന് എനിക്കു മനസ്സിലായി!