അതുവരെ ആ പട്ടിക്കുട്ടിക്ക് ആരും പരിശീലനം കൊടുത്തിരുന്നില്ല. അവൾക്ക് പരിശീലനം നൽകണ മെന്ന് ആഷ വിചാരിച്ചു. പിറ്റേ ദിവസം രാവിലെ അവൾ സിമിയെ എടുത്ത് പുറത്തു കൊണ്ടുപോയി ചില പരിശീലനങ്ങൾ നൽകി. ഒരു പരിശീലകൻ എപ്പോ ഴും അല്പം കണിശക്കാരനായിരിക്കേണ്ടതുണ്ട്. അവൾ അനുസരണക്കേട് കാണിക്കുമ്പോൾ ശിക്ഷിക്കുകയും ആഷ പറയുന്നതെല്ലാം ചെയ്യു മ്പോൾ പാരിതോഷികങ്ങൾ നൽകുകയും ചെയ്തി രുന്നു. മൊത്തത്തിൽ ആ പരിശീലനവിധി അത്ര പ്രയാസമുള്ളതായിരുന്നില്ല. ഒരാഴ്ചത്തെ സമയം കൊണ്ട് സിമി ഒരു നല്ല സംസ്കാരസമ്പന്നയായ പട്ടിക്കുട്ടിയായിത്തീർന്നു.