ആദ്യത്തെ കുരുടൻ ആനയുടെ വലിയ വയ റിൻമേൽ തട്ടി. ഉടനടി അയാൾ പറഞ്ഞു: "ആന ഒരു മതിലുപോലെ ആയിരിക്കണം". രണ്ടാമത്തെ കുരുടൻ ആനയുടെ കൊമ്പു പിടിച്ചു നോക്കി. ആന ഒരു കുന്തം പോലെയാണെന്നു തീർച്ച. അയാൾ വി ളിച്ചു പറഞ്ഞു. മൂന്നാമത്തെ കുരുടന് ആനയുടെ തുമ്പിക്കയ്യാണ് തന്റെ കയ്യിൽ കിട്ടിയത്. അയാൾ ഉറപ്പോടെ പറഞ്ഞു “ആന ഒരു പാമ്പിനെപ്പോലെയു ണ്. നാലാമത്തെ ആൾ തന്റെ കയ്യ് നീട്ടി ആനയുടെ കാലുതൊട്ടു നോക്കിയിട്ടു പറഞ്ഞു. "ആന ഒരു മര കുറ്റിപോലെയാണ്. അറിയാതെ ആനയുടെ ചെവി തൊട്ടുനോക്കാൻ ഇടയായ അഞ്ചാമൻ "ആന ഒരു വിശറി പോലെയാണെന്ന് തീർച്ച' എന്നാണ് അഭി പ്രായപ്പെട്ടത്. കുരുടൻമാരിൽ ആറാമത്തെ ആൾ ആനയുടെ വാലാണ് പിടിച്ചു നോക്കിയത്. "ആന ഒരു കയറുപോലെയാണെ"ന്ന് അയാൾ വിളിച്ചു പ റഞ്ഞു.
തുടർന്നു ആ കുരുടൻമാർ വാദിക്കാൻ തുടങ്ങി. ഓരോ ആളും താൻ പറഞ്ഞതാണ് ശരിയെന്നു ഉറ പ്പിച്ചു പറഞ്ഞു. പക്ഷേ വാസ്തവത്തിൽ അവരെല്ലാ വരും പറഞ്ഞത് തെറ്റാണ്.