1

BIO-VISION

Quit India Day Quiz

Question 1

ഏത്‌ സമരത്തിന്റെ ഓര്‍മയ്ക്കായിട്ടാണ്‌ മുംബൈയിലെ ഗോവാലിയ ടാങ്കിന്‌ ഓഗസ്ത്‌ ക്രാന്തി മൈതാനം എന്നു പേരിട്ടത്‌?


- ക്വിറ്റ് ഇന്ത്യ സമരം

Question 2

ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്?


- ഓഗസ്റ്റ് വിപ്ലവം

Question 3

രണ്ടാം ലോക മഹായുദ്ധ സമയത്ത്‌ ഇന്ത്യയില്‍ അരങ്ങേറിയ ജനകീയ സമരം?


- ക്വിറ്റ് ഇന്ത്യ സമരം

Question 4

ഓഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി ആര്?


- ലിൻലിത്ഗോ പ്രഭു

Question 5

ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോഴിക്കോട്ട് നിന്നും പുറത്തിറങ്ങിയ സ്വതന്ത്രഭാരതം എന്ന പ്രസിദ്ധീകരണത്തിനു വേണ്ടി പ്രവർത്തിച്ചവർ?


- എൻ വി കൃഷ്ണവാര്യർ, എസ് കെ പൊറ്റക്കാട്, സഞ്ജയൻ

Question 6

ക്വിറ്റ് ഇന്ത്യ സമര കാലത്ത് ജവഹർലാൽ നെഹ്റുവിനെ അറസ്റ്റ് ചെയ്ത് പാർപ്പിച്ചത് എവിടെയാണ്?


- ബോംബെയിലെ അഹമ്മദ് നഗർ കോട്ട

Question 7

അഹമ്മദ് നഗർ കോട്ടയിൽ തടവിൽ കഴിഞ്ഞ കാലത്ത് ജവഹർലാൽ നെഹ്റു രചിച്ച കൃതി ഏത്?


- ഇന്ത്യയെ കണ്ടെത്തൽ

Question 8

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മഹാത്മജിയെയും മറ്റു നേതാക്കളെയും ജയിലിലടച്ചത് എന്നാണ്?


- 1942 ആഗസ്ത് 9

Question 9

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി ജയിലിലടച്ച മഹാത്മജിയും മറ്റു നേതാക്കളെയും മോചിപ്പിച്ചത് എന്നാണ്?


- 1944 മെയ് മാസം

Question 10

ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഹസാരിബാഗ് ജയിലിൽ നിന്ന് തടവുചാടി വിപ്ലവ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് ആരായിരുന്നു?


- ജയപ്രകാശ് നാരായണൻ