ചോദ്യപ്പൂക്കളം

എത്ര പൂക്കളുടെ പേരറിയാം...

ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളില്‍ വര്‍ണ്ണാഭവും സവിശേഷവുമായ ഒന്നാണ് പൂക്കളമൊരുക്കല്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളില്‍ നിറവും സൗരഭ്യവുമൊത്ത് ചേര്‍ന്ന് മഹാബലിയെ വരവേല്ക്കുന്ന ചടങ്ങ്. അത്തം മുതല്‍ പത്ത് നാളാണ് അത്തപ്പൂക്കളമൊരുക്കുക. മത്തന്‍ പൂത്താല്‍ അത്തമെത്തി, ഓണമെത്തിയെന്നൊരു ചൊല്ലുണ്ട്.

പണ്ടൊക്കെ നാടന്‍ പൂക്കളാണ് അത്തപ്പൂക്കളത്തിന് ഉപയോഗിച്ചിരുന്നത്. തുമ്പയും, മുക്കുറ്റിയും, കണ്ണാന്തളിയും, മന്ദാരവും, ശംഖുപുഷ്പവുമെല്ലാം അത്തപ്പൂക്കളത്തില്‍ നിറഞ്ഞ കാലം. ഇവയൊക്കെ ഇന്നുണ്ടോ ? കണ്ടാൽ തിരിച്ചറിയുമോ നോക്കാം !ഈ ക്വിസിൽ 10 ചോദ്യങ്ങളാണ് ഉണ്ടാവുക. എത്ര പ്രാവശ്യം വേണമെങ്കിലും പങ്കെടുക്കാം.

എല്ലാവർക്കും ബയോ വിഷന്റെ ഓണാശംസകൾ !

ചോദ്യപ്പൂക്കളം

Question image

Quiz Results

🌸
🌺
🌼
🌷