1

Bio-Vision

Question 1

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഇംപീച്ച്മെന്റിന് വിധേയനായ ഇന്ത്യയിലെ ഏക ബ്രിട്ടീഷ് ഭരണാധികാരി?


- വാറന്‍ ഹേസ്റ്റിംഗ്സ്

Question 2

ഇന്ത്യന്‍ സിവില്‍സര്‍വ്വീസിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?


- കോണ്‍വാലിസ് പ്രഭു

Question 3

സൈനിക സഹായ വ്യവസ്ഥ നടപ്പിലാക്കിയ ഗവര്‍ണ്ണര്‍ ജനറല്‍?


- റിച്ചാര്‍ഡ് വെല്ലസ്ളി(മോര്‍ണിംഗ്ടണ്‍ പ്രഭു)

Question 4

നാലാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു സുല്‍ത്താനേയും രണ്ടാം പഴശ്ശി യുദ്ധത്തില്‍ പഴശ്ശി രാജയേയും പരാജയപ്പെടുത്തിയ ബ്രിട്ടിഷ് സേനാനായകന്‍?


- ആര്‍തര്‍ വെല്ലസ്ളി

Question 5

ഇന്ത്യയില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നടപ്പിലാക്കിയ ഗവര്‍ണ്ണര്‍ ജനറല്‍?


- വില്യം ബെന്റിക്ക്

Question 6

ഇന്ത്യയില്‍ ദത്താവകാശനിരോധനനിയമം നടപ്പിലാക്കിയ ഗവര്‍ണ്ണര്‍ ജനറല്‍?


- ഡല്‍ഹൌസി

Question 7

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരകാലത്തെ ഗവര്‍ണ്ണര്‍ ജനറല്‍?


- കാനിംഗ് പ്രഭു

Question 8

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമാധാനപരമായ ചരമത്തിന് സാക്ഷ്യം വഹിക്കാനാണ് ഞാന്‍ ഇന്ത്യയിലേക്ക് വന്നത്.എന്ന് പ്രഖ്യാപിച്ച വൈസ്രോയി?


- കഴ്സണ്‍ പ്രഭു

Question 9

1857 ലെ മഹാവിപ്ളവം എന്ന പുസ്തകം രചിച്ചതാര്?


- അശോക് മേത്ത

Question 10

ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ഭരണം അവസാനിപ്പിക്കുകയും ബ്രിട്ടീഷ് രാജ്ഞി ഇന്ത്യയുടെ ഭരണം നേരിട്ട്ഏറ്റെടുക്കുകയും ചെയ്തതെന്ന്?


- 1858