1

Question 1

മഹാനദി, നര്‍മ്മദ എന്നീ നദികള്‍ക്ക്‌ ഉത്ഭവ പ്രദേശമായ പര്‍വതനിരയേത്?


- മൈക്കാലാ നിരകൾ

Question 2

അന്തരീക്ഷ സംരചനയിലെ ആനുപാതിക അളവില്‍ മുന്നാം സ്ഥാനം ഏത് വാതകത്തിനാണ്?


- ആര്‍ഗണ്‍

Question 3

ഭൂപടങ്ങളെക്കുറി്ച്ച് പഠിക്കുന്ന ശാസ്ത്രശാഖയേതാണ്‌?


-കാര്‍ട്ടോഗ്രാഫി

Question 4

പ്രപഞ്ചഉല്പത്തിയെ സംബന്ധിച്ച ആധുനിക സിദ്ധാന്തങ്ങളില്‍ ഏറ്റവും അംഗീ കരിക്കപ്പെട്ടത്‌ മഹാവിസ്ഫോടന സിദ്ധാന്തമാണ്‌. ഈ സിദ്ധാന്തം ആവിഷ്ക്കരിച്ചതാരാണ്‌?


- എഡ്വിന്‍ ഹബിൾ

Question 5

ഭൂകമ്പ പ്രഭവകേന്ദ്രത്തിൽ നിന്ന്‌ വിവിധ തരം തരംഗങ്ങള്‍ പുറപ്പെടാറുണ്ട്‌. ഈ തരംഗങ്ങളില്‍ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾക്ക്‌ കാരണമാകുന്നതേത്‌?


- പ്രതലതരംഗങ്ങൾ

Question 6

ഇന്ത്യന്‍ ഫലകം ഏത്‌ ഫലകവുമായി സംയോജിച്ചാണ്‌ ഹിമാലയന്‍ മടക്ക്‌ പര്‍വ്വത നിരകള്‍ രൂപപ്പെട്ടത്‌?


- യൂറേഷ്യൻ ഫലകം

Question 7

ധാതുക്കളില്‍ ഏറ്റവും കാഠിന്യം ഏതിനാണ്‌?


- വജ്രം

Question 8

രൂപീകരണത്തിന്റെ അടിസ്ഥാനത്തില്‍ ശിലകളെ തരംതിരിച്ചാല്‍ ചുണ്ണാമ്പ്‌ കല്ല് ഇതില്‍ ഏത്‌ തരത്തിൽ ഉള്‍പ്പെടും?


- അവസാദശില.

Question 9

മൊറെയ്നുകള്‍ എന്ന നിക്ഷേപഭൂരുപങ്ങള്‍ ഏത്‌ ബാഹ്യശക്തിയുടെ (അഥവാ ഭൌമാകാരകത്തിന്റെ) സൃഷ്ടിയാണ്‌?


- ഹിമാനി/ചലിക്കുന്ന മഞ്ഞ്‌

Question 10

അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഹരിതഗൃഹവാതകമേത്‌?


- കാർബൺ ഡയോക്സൈഡ്‌